ഷാജി പാമ്പൂരി പൊൻകുന്നം മാർക്കറ്റിംഗ് സഹകരണസംഘം പ്രസിഡന്റ്
1513817
Thursday, February 13, 2025 11:51 PM IST
പൊൻകുന്നം: പൊൻകുന്നം മാർക്കറ്റിംഗ് സഹകരണസംഘം പ്രസിഡന്റായി ഷാജി പാമ്പൂരിയെ തെരഞ്ഞെടുത്തു. കേരള കോൺഗ്രസ്-എം സംസ്ഥാന സമിതിയംഗമായ ഷാജി പാമ്പൂരി കേരള വാട്ടർ അഥോറിറ്റി ബോർഡംഗവും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനുമാണ്.
വൈസ് പ്രസിഡന്റായി കേരള കോൺഗ്രസ്-എം പ്രതിനിധി മോളി ജോൺ പന്തിരുവേലിയെ തെരഞ്ഞെടുത്തു. 11 അംഗ ഭരണസമിതിയിൽ സമവായത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫിൽ കേരള കോൺഗ്രസ്-എം-എട്ട്, യുഡിഎഫ്-മൂന്ന് എന്നിങ്ങനെയാണ് കക്ഷി നില. കഴിഞ്ഞ ടേമിൽ യുഡിഎഫ് നേതൃത്വത്തിലുള്ള കമ്മിറ്റിയായിരുന്നു ഭരണം നടത്തിയിരുന്നത്. ടി.എം. മാത്തുക്കുട്ടി, ഷൈല ജോൺ, രാഹുൽ ബി. പിള്ള, ഇമ്മാനുവൽ കെ. ലൂക്ക്, കെ.പി. സുജീലൻ, കാർത്തിക രാജു എന്നിവരാണ് മറ്റു കേരള കോൺഗ്രസ് - എം പ്രതിനിധികൾ. യുഡിഎഫിൽനിന്ന് പി.വി. ജോർജ്, സി.ജി. രാജൻ, പി. സനോജ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.