എസ്ബി കോളജില്‍ പൂര്‍വ വിദ്യാര്‍ഥി മഹാസമ്മേളനം നാളെ
1508388
Saturday, January 25, 2025 7:01 AM IST
ചങ്ങനാശേരി: എസ്ബി കോളജ് പൂര്‍വ വിദ്യാര്‍ഥി മഹാസമ്മേളനം നാളെ വൈകുന്നേരം 5.30ന് കോളജില്‍ നടക്കും. പൂര്‍വ വിദ്യാര്‍ഥി ബാംഗ്ലൂര്‍ സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് എന്‍ട്രപ്രണര്‍ഷിപ്പ് ചെയര്മാന് പ്രഫ. ജെ. ഫിലിപ്പ് മുഖ്യാതിഥിയായിരിക്കും. അലുമ്നി അസോസിയേഷന് പ്രസിഡന്റ് ഡോ.എന്‍.എം. മാത്യു അധ്യക്ഷത വഹിക്കും.
അതിരൂപത വികാരി ജനറാളും കോളജ് മാനേജരുമായ മോണ്‍. ആന്റണി എത്തയ്ക്കാട് അനുഗ്രഹ പ്രഭാഷണം നടത്തും. മികച്ച വിദ്യാര്‍ഥികള്‍ക്ക് വിവിധ സ്കോളര്‍ഷിപ്പുകളും വിതരണം ചെയ്യും.
1975ല്‍ കോളജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി 50 വര്‍ഷം പിന്നിട്ട പൂര്‍വവിദ്യാര്‍ഥികളെയും വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവരെയും പ്രത്യേകമായി ആദരിക്കും.
പ്രിന്‍സിപ്പല്‍ ഫാ. റെജി പ്ലാത്തോട്ടം, ജോബ് മൈക്കിള്‍ എംഎല്‍എ, ബി ഗേഡിയര്‍ ഒ.എ. ജയിംസ് തുടങ്ങിയവര്‍ പ്രസംഗിക്കും. കലാസന്ധ്യയും ഉണ്ടായിരിക്കും. വിവിധ ബാച്ചുകളുടെ പ്രത്യേക കൂട്ടായ്മ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ സംഘടിപ്പിക്കാനവസരമുണ്ടെന്നു സംഘാടകര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്, ഫോണ്‍: 9495692192.
അവലോകന യോഗം
നാളെ നടക്കുന്ന എസ്ബി കോളജിലെ പൂര്‍വ വിദ്യാര്‍ഥി മഹാസമ്മേളനത്തിന് മുന്നോടിയായി നടന്ന ഒരുക്ക അവലോകന യോഗം പ്രിന്‍സിപ്പല്‍ ഫാ. റെജി പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. അലുമ്നി അസോസിയേഷന് പ്രസിഡന്റ് ഡോ.എന്‍.എം. മാത്യു അധ്യക്ഷത വഹിച്ചു.
ബര്‍സാര്‍ ഫാ. ജയിംസ് ആന്റണി, വൈസ് പ്രിന്‍സിപ്പല്‍മാരായ റവ.ഡോ. ടെഡി കാഞ്ഞൂപ്പറമ്പില്‍, ഡോ. സിബി ജോസഫ് കെ., അസോസിയേഷന് ഭാരവാഹികളായ ഡോ. ഷിജോ കെ. ചെറിയാന്, ഫാ. ജോണ്‍ ജെ. ചാവറ, ഡോ. ജോസഫ് ജോബ്,
ഡോ. സെബിന് എസ്. കൊട്ടാരം, ബ്രിഗേഡിയര്‍ ഒ.എ. ജയിംസ്, ജോഷി ഏബ്രഹാം, ജിജി ഫ്രാന്‍സിസ് നിറപറ, ഡോ. രാജന് കെ. അമ്പൂരി, ഡോ. ജോസ് പി. ജേക്കബ്, ഡോ. ബിന്‍സായ് സെബാസ്റ്റ്യന്‍, സിബി ചാണ്ടി എന്നിവര്‍ പ്രസംഗിച്ചു.