ഏൽ റൂഹാ ബൈബിൾ കൺവൻഷൻ കുടമാളൂർ പള്ളിയിൽ ഇന്നാരംഭിക്കും
1508364
Saturday, January 25, 2025 6:42 AM IST
കുടമാളൂർ: കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിൽ ഏൽ റൂഹാ ബൈബിൾ കൺവൻഷൻ ഇന്ന് മുതൽ 29 വരെ വൈകുന്നേരം 4.30 മുതൽ രാത്രി 9.30 വരെ നടത്തപ്പെടുന്നു.
കോഴിക്കോട് ഏൽ റൂഹാ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടർ ഫാ. റാഫേൽ കോക്കാടൻ സിഎംഐയും ടീമും കൺവൻഷനു നേതൃത്വം നൽകും. ജപമാല, വിശുദ്ധ കുർബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യ സൗഖ്യാരാധന, രോഗശാന്തി ശുശ്രൂഷ എന്നിവ നടത്തപ്പെടും. ഫോൺ:+91 85475 89464.