ബാസ്കറ്റ്ബോള്‍ ടൂർണമെന്റ്: എകെഎം സ്കൂൾ കിരീടം നേടി
1485697
Monday, December 9, 2024 7:30 AM IST
ചങ്ങനാശേരി: എകെഎം പബ്ലിക് സ്കൂളില്‍ പുതുതായി നിര്‍മിച്ച ഇന്‍ഡോര്‍ ബാസ്കറ്റ്ബോള്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം സ്കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ എമിലി തെക്കേത്തെരുവില്‍ നിര്‍വഹിച്ചു.
എസ്എബിഎസ് എജ്യൂക്കേഷന്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ലിന്‍സി വലിയപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന പത്താമത് എകെഎം അഖിലകേരള ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ അണ്ടര്‍ 19, അണ്ടര്‍ 16, അണ്ടര്‍ 11 വിഭാഗങ്ങളിൽ എകെഎം സ്കൂള്‍ കിരീടം നേടി.
ആണ്‍കുട്ടികളുടെ അണ്ടര്‍ 14 വിഭാഗത്തില്‍ കിളിമല എസ്എച്ച് ഒന്നാം സ്ഥാനവും എകെഎം രണ്ടാം സ്ഥാനവും നേടി. പെണ്‍കുട്ടികളുടെ അണ്ടര്‍ 19 വിഭാഗത്തില്‍ കോട്ടയം മൗണ്ട് കാര്‍മല്‍ സ്കൂള്‍ വിജയികളായി.
പരിപാടികള്‍ക്ക് മാനേജര്‍ സിസ്റ്റര്‍ ലിസ് മരിയ വാഴേക്കളം, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സാങ്റ്റാ മരിയ തുരുത്തിമറ്റത്തില്‍, ഫിസിക്കല്‍ എജ്യൂക്കേഷന്‍ അധ്യാപകന് വി.എസ്. സനീഷ് എന്നിവര്‍ നേതൃത്വം വഹിച്ചു.