വൈദ്യുതി ചാർജ് വർധന: കോൺഗ്രസ് പന്തംകൊളുത്തി പ്രകടനം നടത്തി
1485680
Monday, December 9, 2024 7:15 AM IST
ഏറ്റുമാനൂർ: വൈദ്യുതിനിരക്ക് കുത്തനെ വർധിപ്പിച്ച സർക്കാരിന്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് കെപിസിസിയുടെ ആഹ്വാനമനുസരിച്ച് ഏറ്റുമാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി.
പ്രകടനത്തിനു ശേഷം നടന്ന പ്രതിഷേധ യോഗം ഡിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ജി. ഹരിദാസ് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് പി.വി. ജോയി പൂവംനിൽക്കുന്നതിൽ അധ്യക്ഷത വഹിച്ചു.
നഗരസഭാ മുൻ ചെയർമാൻ ജയിംസ് തോമസ്, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി വിഷ്ണു ചെമ്മുണ്ടവള്ളി, ആർ. രവികുമാർ, രാജു പ്ലാക്കിത്തൊട്ടിയിൽ, കെ.സി. ഡൊമിനിക്, ഐസക് പാടിയത്ത്, ജോജോ പാലമറ്റം, മാത്യു വാക്കത്തുമാലി തുടങ്ങിയവർ പ്രസംഗിച്ചു.