റവ. ഡോ. ജെയിംസ് മുല്ലശേരിയെ ആദരിച്ചു
1485675
Monday, December 9, 2024 7:15 AM IST
മാന്നാനം: സാമൂഹ്യ പ്രതിബദ്ധതയുള്ള കര്‍മയോഗിയാണ് റവ.ഡോ. മുല്ലശേരിയെന്ന് കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി. മാന്നാനം കെ.ഇ. സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ജെയിംസ് മുല്ലശേരിയുടെ പൗരോഹിത്യ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം സംസ്കൃതി ഫൗണ്ടേഷനും വിവിധ റെസിഡന്റ്സ് അസോസിയേഷനും ചേര്‍ന്ന് കെഇ സ്കൂളില്‍ നടത്തിയ ആദരിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഫ്രാന്‍സിസ് ജോര്‍ജ് എംപി.
കോട്ടയം സംസ്കൃതി ഫൗണ്ടേഷന് പ്രസിഡന്റ് ടി.വി. സോണി അധ്യക്ഷത വഹിച്ചു. റവ. ഡോ. മുല്ലശേരി, ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഷൈജു സേവ്യര്‍, ഹെഡ്മാസ്റ്റര് ഷാജി ജോര്‍ജ്, റോസ് ജോസ് നെടിയകാല, പ്രഫ. ഷാജി ജോസഫ്, വി.എസ്. ചന്ദ്രശേഖരന് നായര്‍, ജോസഫ് താനമാവുങ്കല്‍, പ്രഫ. ജെയിംസ് കുര്യന്,
ലൈസാമ്മ ജേക്കബ്, സെന്നിച്ചന് കുര്യന്, ജോഷി ജോസഫ്, ബിബിന്‍ ബേബി, ഇ.കെ. മോഹന്‍ദാസ്, പ്രസാദ് തോട്ടംകര മാലിയില്‍, ജോബിന് മാത്യു, പ്രദീപ് പാറമ്പുഴ എന്നിവര്‍ പ്രസംഗിച്ചു.