കൊരട്ടി-നെടുമല റോഡിൽ വെള്ളക്കെട്ട്
1485550
Monday, December 9, 2024 5:22 AM IST
കാഞ്ഞിരപ്പള്ളി: കൊരട്ടി-അമ്പലവളവ്-ആലുംപരപ്പ്-നെടുമല റോഡിലെ വെള്ളക്കെട്ട് കാല്‍നടയാത്രക്കാരെ ദുരിതത്തിലാക്കുന്നു. മഴ പെയ്താല്‍ യാത്രക്കാര്‍ക്ക് ചെളിവെള്ളത്തില്‍ ചവിട്ടാതെ കടന്നു പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. സ്കൂള്‍ കുട്ടികളടക്കമുള്ളവരാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്.
ഇരുവശങ്ങളിലും കയ്യാലകളായ ഇവിടെ വെള്ളക്കെട്ടില്‍ ഇറങ്ങാതെ മാറി നടന്നു പോകാന്‍ ഇടമില്ല. റോഡിന്റെ ഇരുവശവും ഉയര്‍ന്ന സ്ഥലമായതിനാല്‍ വെള്ളം ഒഴുകിപ്പോകാനും മാര്‍ഗമില്ല. ഒരു മഴ പെയ്താല്‍ പിന്നീട് ഒരാഴ്ചയിലേറെ ഇവിടെ വെള്ളക്കെട്ടാണ്. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.