ഇന്ദിരാഗാന്ധി ഫെലോഷിപ്പ്: കോട്ടയം ഡിസിസിക്ക് ബന്ധമില്ലെന്നു നാട്ടകം സുരേഷ്
1485543
Monday, December 9, 2024 5:09 AM IST
കോട്ടയം: ഇന്ദിരാ ഗാന്ധി ഫെലോഷിപ്പ് വനിതകൾക്ക് ധനസഹായം എന്ന പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളിൽ കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് ബന്ധമില്ലെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചു.
ഇതിന്റെ പേരിൽ ഇന്ന് ഡിസിസി ഓഫീസിൽ യാതൊരു വിധത്തിലുള്ള യോഗങ്ങളും ഇല്ല. വ്യാജവാർത്തയ്ക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജില്ലാ പോലീസ് ചീഫിനു പരാതി നൽകിയതായും നാട്ടകം സുരേഷ് അറിയിച്ചു.