ആര്‍എംഎസ് ഓഫീസ് നിര്‍ത്തലാക്കാനുള്ള നീക്കം : ചങ്ങനാശേരിയില്‍ പ്രതിഷേധം ഇരമ്പി
1485434
Sunday, December 8, 2024 7:21 AM IST
ചങ്ങനാശേരി: ആര്‍എംഎസ് ഓഫീസ് നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരേ ആര്‍എംഎസ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ചങ്ങനാശേരിയില്‍ ഹെഡ്പോസ്റ്റ്ഓഫീസ് പടിക്കല്‍ പ്രതിഷേധ ധര്‍ണ നടത്തി. രാഷ്ട്രീയ, സാമൂഹ്യ, സാമൂദായിക, വ്യാപാരമേഖലയിലെ പ്രമുഖരടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
ജോബ് മൈക്കിള്‍ എംഎല്‍എ ധര്‍ണ ഉദ്ഘാടനം ചെയ്തു. ആര്‍എംഎസ് നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ചങ്ങനാശേരിയിലെ ജനങ്ങള്‍ ഒന്നാകെ കക്ഷി രാഷ്ട്രീയത്തിനതീതമായി ഏറ്റെടുക്കുകയാണെന്ന് ജോബ് മൈക്കിള്‍ പറഞ്ഞു.
നഗരസഭാ വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ആര്‍എംഎസ് സംരക്ഷണ സമിതി ചെയര്മാന് സണ്ണി തോമസ്, ചങ്ങനാശേരി അതിരൂപത പിആര്‍ഒ ഫാ. ജയിംസ് കൊക്കാവയലില്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ബി. രാധാകൃഷ്ണമേനോന്,
കെ.ഡി. സുഗതന്, വി.ജെ. ലാലി, എം.ആര്. രഘുനാഥ്, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, ബീനാ ജോബി, ജോണ്സണ് ജോസഫ്, ജോസുകുട്ടി കുട്ടംപേരൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.