തിരുനാളിന് കൊടിയേറി
1485426
Sunday, December 8, 2024 7:17 AM IST
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ടൗൺ കപ്പേളയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാളിന് വികാരി റവ. ഡോ.ബെന്നി ജോൺ മാരാംപറമ്പിൽ കൊടിയേറ്റി.വിശുദ്ധ കുർബാനയ്ക്ക് ഫാ.ആൽബിൻ പാറേക്കാട്ടിൽ കാർമികത്വം വഹിച്ചു. തുടർന്ന് ടൗൺ കപ്പേള യിലേക്ക് പ്രദക്ഷിണം നടന്നു.
തിരുനാൾ ദിനമായ ഇന്ന് വൈകുന്നേരം അഞ്ചിന് തിരുനാൾ കുർബാന സഹവികാരി ഫാ. ഫ്രെഡ്ഡി കോട്ടൂർ, സന്ദേശം ഫാ.ജോൺ പോൾ പുലിക്കോട്ടിൽ തുടർന്ന് പ്രദക്ഷിണം.