ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു
1485318
Sunday, December 8, 2024 5:23 AM IST
എരുമേലി: മുണ്ടക്കയം- എരുമേലി സംസ്ഥാന പാതയിലെ കണ്ണിമലയിൽ കരിക്ക് കയറ്റി വന്ന ലോറി നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം.
ഇന്നലെ വൈകുന്നേരം കണ്ണിമല ഇഷ്ടിക നിർമാണ സ്ഥാപനത്തിനു സമീപമാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ല.
മോട്ടോർ വാഹന വകുപ്പിന്റെ റോഡ് സേഫ് സോൺ സംഘം സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി മാറ്റി ഗതാഗത ക്രമീകരണം നടത്തി. ശബരിമല സീസൺ ആരംഭിച്ച ശേഷം ഈ ഭാഗത്ത് അപകടങ്ങൾ വർധിക്കുകയാണ്.