വൈദ്യുതി ചാർജ് വർധന: പ്രതിഷേധിച്ചു
1485301
Sunday, December 8, 2024 5:09 AM IST
മുണ്ടക്കയം: വൈദ്യുതി ചാർജ് വർധിപ്പിച്ച സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ മാക്സ് തലയിലേന്തി പ്രകടനം നടത്തി.
തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എസ്. രാജു അധ്യക്ഷത വഹിച്ചു. ഡിസിസി എക്സിക്യൂട്ടീവ് അംഗം റോയി കപ്പിലുമാക്കൽ, സെബാസ്റ്റ്യൻ ചുള്ളിത്തറ, നൗഷാദ് ഇല്ലിക്കൽ, ബോബി കെ. മാത്യു, ബി. ജയചന്ദ്രൻ, കെ.കെ. ജനാർദനൻ, ടി.ടി. സാബു എന്നിവർ പ്രസംഗിച്ചു.
എരുമേലി: വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ച സർക്കാർ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയും പകൽക്കൊള്ളയും അഴിമതിയും ധൂർത്തുമാണെന്ന് കോൺഗ്രസ് എരുമേലി മണ്ഡലം കമ്മിറ്റി. ചാർജ് വർധനവ് പിൻവലിക്കാൻ സർക്കാർ തയാറാകണം. സർക്കാർ അധികാരത്തിൽ എത്തിയ ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത്.
ഇതിനെതിരേ ജനകീയ സമരം നടത്താൻ കമ്മിറ്റി തീരുമാനിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പി.എ. സലിം, ഡിസിസി സെക്രട്ടറി പ്രകാശ് പുളിക്കൻ, മുണ്ടക്കയം ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര എന്നിവർ പ്രസംഗിച്ചു.