കോടിമത-മുപ്പായ്ക്കാട് റോഡ് : സംരക്ഷണഭിത്തിക്ക് 9,20,000 രൂപ അനുവദിച്ചു
1484409
Wednesday, December 4, 2024 6:50 AM IST
കോട്ടയം: എംസി റോഡിനെയും മണിപ്പുഴ-ഇരയിൽക്കടവ് റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കോടിമത-മുപ്പായ്ക്കാട് റോഡ് ഉടൻ മണ്ണിട്ട് ഉയർത്തി പുനരുദ്ധരിക്കുന്നതിനൊപ്പംതന്നെ ഈ റോഡിനു സംരക്ഷണഭിത്തിയും നിർമിക്കാൻ 9,20,000 രൂപ എംഎൽഎ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ നവംബർ 30നു ചേർന്ന ജില്ലാ വികസനസമിതി യോഗത്തിൽ അറിയിച്ചു.
ഈ ജോലിക്കുള്ള ഭരണാനുമതിയും സാങ്കേതികാനുമതിയും അടിയന്തരമായി അനുവദിക്കണമെന്നും എംഎൽഎ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. വർക്കുകൾ തീരുന്ന പ്രകാരം റോഡിന്റെ മൂന്നാം ഘട്ട പുനരു ദ്ധാരണവും നടത്തുമെന്ന് എംഎൽഎ അറിയിച്ചു.