അറിവിന്റെ രുചിമേളവുമായി കുരുന്നുകള്‍
1467223
Thursday, November 7, 2024 6:00 AM IST
രാമപുരം: എസ്എച്ച്എല്‍പി സ്കൂളിലെ ഒന്ന്,മൂന്ന് ക്ലാസുകളിലെ കുട്ടികള്‍ വീട്ടില്‍ നിന്നും തയാറാക്കി കൊണ്ടുവന്ന നൂറില്‍പരം നാടന്‍ വിഭവങ്ങളുമായി രുചിമേളം-2024 പ്രദര്‍ശനം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു.സിഎംസി മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ബിജി ജോസ് രുചി മേളം ഉദ്ഘാടനം ചെയ്തു.
രാമപുരം എസ്. എച്ച്. ഗേള്‍സ് ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍. എലിസബത്ത് ടോം, കാര്‍മല്‍ പബ്ലിക് നഴ്സറി സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍. നോബിള്‍ മരിയ എന്നിവര്‍ പ്രസംഗിച്ചു.പനം കുറുക്ക്, പനിയാരം, കൂവപ്പൊടി കൊണ്ടുള്ള വിഭവങ്ങള്‍, ഏലാഞ്ചി, വ്യത്യസ്തതരം ഹല്‍വ, കേക്കുകള്‍, കപ്പ- ചക്ക വിഭവങ്ങള്‍ തുടങ്ങി നൂറില്‍പരം വിഭവങ്ങളാല്‍ സമ്പന്നമായിരുന്നു രുചി മേളം.
പിടിഎപ്രസിഡന്റ് ദീപു സുരേന്ദ്രന്, മാതാപിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ കുട്ടിക ൾക്ക് കരുത്തേകി. രുചിമേളത്തിലൂടെ കുട്ടികള്‍ക്ക് പഴമയിലെ നാടന്‍പലഹാരങ്ങള്‍ രുചിച്ചറിയാനും സാധിച്ചു.