ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ സ്കൂളിൽ ഇന്നവേറ്റേഴ്സ് ക്ലബ്ബ് തുടങ്ങി
1467221
Thursday, November 7, 2024 6:00 AM IST
ചെമ്മലമറ്റം: ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ യംഗ് ഇന്നവേറ്റേഴ്സ് ക്ലബ്ബ് ആരംഭിച്ചു. ജീവിത പ്രശ്നങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കുവാനും പരിഹാരങ്ങൾ അന്വേഷിക്കാനും വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിനാണ് ക്ലബ്ബ് രൂപീകരിച്ചത്.
കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ കെ-ഡിസ്ക്, സമഗ്ര ശിക്ഷാ കേരളവും യൂണിസെഫുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് വൈ.ഐ.പി ക്ലബ്.
കുട്ടികളിലെ നൂതനാശയ സംസ്കാരവും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുക, പരസ്പരം സഹകരിച്ചു അറിവുകൾ ആർജിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക, നേതൃ പാടവവും സംഭരതകത്വ ശേഷിയും വളർത്തി എടുക്കുക, പ്രാദേശിക സമൂഹവും പ്രാദേശിക സംരംഭകരുമായി ഇടപെട്ട് അറിവും അനുഭവങ്ങളും വർധിപ്പിക്കാൻ അവസരം കൊടുക്കുക,
അതിനൂതന സാങ്കേതിക വിദ്യകളും അതുമായി ബന്ധപ്പെട്ട ഇന്നോവേഷൻ സാധ്യതകളും കട്ടികൾ പരിചയപ്പെടുക, ആഗോള നിലവാരമുള്ള ശേഷികൾ കുട്ടികളിൽ വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ക്ലബ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയാച്ചൻ പൊട്ടനാനി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ജോബെറ്റ് തോമസ്, പ്രസിഡന്റ് ബിജു കല്ലിടുക്കനാനി, പി.വൈ. നസീറമോൾ, രഞ്ജിനി തോമസ്, ജൂലിൻ ജോസ് എന്നിവർ പ്രസംഗിച്ചു.