ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മാ​തൃ​-പി​തൃ​വേ​ദി ക​ലോ​ത്സ​വം ഒന്പതിന് ​ച​ങ്ങ​നാ​ശേ​രി എ​സ്ബി ​സ്കൂ​ളി​ൽ ന​ട​ക്കും. 18 ഫൊ​റോ​ന​ക​ളി​ൽനി​ന്നായി ആയിരത്തോ​ളം ക​ലാ​പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ക്കും. ഫൊ​റോ​നാ ത​ല ​മത്സ​ര​ങ്ങ​ളി​ൽ ഒ​ന്നാംസ്ഥാ​നം നേ​ടി​യ​വ​രാ​ണ് അ​തി​രൂ​പ​ത ക​ലോത്സ​വ​ത്തി​ൽ മാറ്റുരയ്​ക്കു​ക.

കഴിഞ്ഞ ഓ​ഗ​സ്റ്റ് 25ന് 18 ​ഫൊ​റോ​ന​ക​ളി​ൽ ന​ടന്ന ര​ച​നാ മ​ത്സ​രത്തോ​ടെയാണ് ക​ലോത്സ​വ​ത്തി​ന് തു​ട​ക്കംകു​റി​ച്ചത്. മാ​താപി​താ​ക്ക​ൾ​ക്കാ​യി ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന, ഉ​പ​ന്യാ​സം, ചി​ത്ര​ര​ച​ന, ബൈ​ബി​ൾ ക്വി​സ്, പ്ര​സം​ഗം, സം​ഗീ​തം, സം​ഘ​ഗാ​നം, മാ​ർ​ഗം​ക​ളി, കോ​ല​ടി​, നാ​ട​കം തുടങ്ങിയവയിൽ ആറു വേ​ദി​ക​ളി​ലാ​യാണ് മത്സരം. തു​ട​ർ​ന്നു ന​ട​ക്കു​ന്ന പൊ​തുസ​മ്മേ​ള​ന​ത്തി​ൽ വി​ജ​യി​ക​ൾക്കുള്ള ​സ​മ്മാ​ന​ദാ​ന​വും ന​ട​ക്കും.

മാ​തൃ-പി​തൃ​ വേ​ദി അ​തി​രൂപ​ത ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല, അ​തി​രൂപ​ത പ്ര​സി​ഡ​ന്‍റുമാ​രാ​യ ജിനോ​ദ് ഏബ്രഹാം, ബീ​ന ജോ​സ​ഫ്, സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ഷി കൊ​ല്ലാ​പു​രം, മി​നി തോ​മ​സ്, സോ​യി ദേ​വ​സ്യ, ടെസി വ​ർ​ഗീ​സ്, സൈ​ബു കെ. ​മാ​ണി,

സാ​ലി​മ്മ ജോ​സ​ഫ്, തോ​മ​സ് ടി.എ., സാ​ലി വ​ർ​ഗീ​സ്, ആ​ൻ​സി മാ​ത്യു, ലാ​ലി​മ്മ ടോ​മി, സെ​ബാ​സ്റ്റ്യ​ൻ പി.​ജെ., അ​തി​രൂപ​ത ആ​നി​മേ​ഷ​ൻ ടീമം​ഗ​ങ്ങ​ൾ, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​ർ ക​ലോ​ത്സ​വ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.