ശബ്ദ ഹിയറിംഗ് എയ്ഡ് സെന്ററില്‍ സൗജന്യ കേള്‍വിപരിശോധനാ ക്യാമ്പ് ആരംഭിച്ചു
1461313
Tuesday, October 15, 2024 7:28 AM IST
കടുത്തുരുത്തി: കേള്‍വിക്കുറവിന് പരിഹാരമായി സൗജന്യ കേള്‍വി പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ശബ്ദ ഹിയറിംഗ് സെന്ററിന്റെ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലെ 16 ബ്രാഞ്ചുകളില്‍ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കടുത്തുരുത്തി മാര്‍ക്കറ്റ് ജംഗ്ഷനില്‍ യൂണിയന് ബാങ്കിന് മുകളിലുള്ള ശബ്ദ ഹിയറിംഗ് എയ്ഡ് സെന്റർ ബ്രാഞ്ചില്‍ മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു.
ക്യാമ്പില്‍ ആവശ്യമുള്ളവര്‍ക്ക് വിദേശ നിര്‍മിത പ്രമുഖ ബ്രാൻഡഡ് കമ്പനിയുടെ ശ്രവണ സഹായി ഡിസ്കൗണ്ടിലും എക്സ്ചേഞ്ചിലും ലഭ്യമാണ്. പുറത്തുകാണാത്ത വിധത്തില്‍ ചെവിക്കുള്ളില്‍ വയ്ക്കാവുന്ന, റീചാര്‍ജ് ചെയ്ത് ഉപയോഗിക്കുന്ന ശ്രവണ സഹായികളാണ് ജില്ലയിലെ കടുത്തുരുത്തി, കഞ്ഞിക്കുഴി, മെഡിക്കൽ കോളജ് (ഐസിഎച്ച് സമീപം), കറുകച്ചാല്‍, ചങ്ങനാശേരി, പാലാ ബ്രാഞ്ചുകളിലൂടെ നല്‍കുന്നത്.
വൈദികര്‍ക്കും സിസ്റ്റേഴ്സിനും പ്രത്യേക കൗണ്ടറും ഡിസ്കൗണ്ടും എല്ലാ ബ്രാഞ്ചുകളിലെയും ക്യാമ്പില്‍ ക്രമീകരിച്ചിട്ടുണ്ട്. ഫോണ്‍: 95449 95558