യൂത്ത് ഫ്രണ്ട്-എം കൂട്ടായ്മയിൽ താലൂക്ക് ആശുപത്രി ജംഗ്ഷനിലെ കാട് വഴിമാറി
1461026
Monday, October 14, 2024 11:37 PM IST
കുറവിലങ്ങാട്: നൂറുകണക്കായ രോഗികളും കൂട്ടിരിപ്പുകാരും എത്തുന്ന താലൂക്ക് ആശുപത്രി ജംഗ്ഷനിലെ കാട് വെട്ടിത്തെളിച്ച് യൂത്ത് ഫ്രണ്ട്-എം കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി പ്രവർത്തകർ.
അവധി ദിനത്തിൽ യുവപ്രവർത്തകരുടെ അധ്വാനം നാടിനു വലിയ നേട്ടവുമായി. വൈക്കം റോഡിൽ ആശുപത്രിയുടെ പ്രധാന കവാടം മുതൽ ആശുപത്രി കോമ്പൗണ്ട് തീരുന്നിടംവരെയുള്ള റോഡരികാണ് വെട്ടിത്തെളിച്ച് ഭംഗിയാക്കിയത്.
നിയോജകമണ്ഡലം പ്രസിഡന്റ് ബിബിൻ വെട്ടിയാനി, മണ്ഡലം പ്രസിഡന്റ് ജോബിൻ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ, ജില്ലാ പഞ്ചായത്തംഗം നിർമല ജിമ്മി, സിബി മാണി, ഡാർലി ജോജി, വിനു കുര്യൻ എന്നിവരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.