രജത, സുവർണ ജൂബിലി ദമ്പതിസംഗമം സംഘടിപ്പിച്ചു
1458627
Thursday, October 3, 2024 5:05 AM IST
തെള്ളകം: കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ വിവാഹ ജീവിതത്തിൽ 25, 50 വര്‍ഷം പൂര്‍ത്തിയാക്കിയവരുടെ രജത, സുവർണ ജൂബിലി ദമ്പതീസംഗമം ചൈതന്യ പാസ്റ്റര്‍ സെന്ററില്‍ വച്ച് നടത്തപ്പെട്ടു.
അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ സംഗമം ഉദ്ഘാടനം ചെയ്തു. പാസ്റ്ററല്‍ കോഓര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് അധ്യക്ഷത വഹിച്ചു. അതിരൂപത ഫാമിലി കമ്മിഷന് മെംബര്‍ ഡോ. ബാബു കോച്ചാംകുന്നേല്‍, സിസി മഞ്ഞാങ്കല്‍ എന്നിവർ പ്രസംഗിച്ചു.
ദമ്പതികള്‍ക്കായി നടത്തിയ സെമിനാറിന് സിജു തോമസ് ആലഞ്ചേരി നേതൃത്വം നല്കി.