മുളയരിപ്പായസവുമായി ഔസേപ്പച്ചന്
1454168
Wednesday, September 18, 2024 11:36 PM IST
പാലാ: വ്യത്യസ്തമായ മുളയരിപ്പായസം തയാറാക്കി ശ്രദ്ധയാകര്‍ഷിക്കുകയാണ് ഭരണങ്ങാനം അമ്പാറനിരപ്പേല്‍ സ്വദേശി ഔസേപ്പച്ചന് കാഞ്ഞിരക്കാട്ട്. തലേദിവസം വെള്ളത്തിലിട്ട് കുതിര്‍ത്ത മുളയരി ഉപയോഗിച്ചാണ് പായസം ഉണ്ടാക്കുന്നത്. ആവശ്യമായ മുളയരി വയനാട്ടിൽനിന്നുമാണ് ശേഖരിക്കുന്നത്. പുലർച്ചെ മൂന്നിന് ആരംഭിക്കുന്ന പായസം നിര്‍മാണം പത്തുമണിയോടെയാണ് അവസാനിക്കുന്നത്.
പാലാ - ഭരണങ്ങാനം റോഡില്‍ ഇടപ്പാടിക്ക് സമീപമാണ് ഈ വ്യത്യസ്തമായ പായസക്കട. ഇതുവഴി സഞ്ചരിക്കുന്നവര്‍ ഒരുതവണ ഈ പായസം കുടിച്ചാല്‍ വീണ്ടും എത്താന്‍ തോന്നും. മൂന്ന് വര്‍ഷമായി മുടക്കമില്ലാതെ ഈ പായസക്കട പ്രവര്‍ത്തിക്കുന്നു.
ജീവിതശൈലീ രോഗങ്ങള്‍ക്ക് ഏറ്റവും ഫലപ്രദമായ ഔഷധമാണ് മുളയരി. ഒരു ലിറ്ററിന് 300 രൂപ നിരക്കിലാണ് പായസം വില്‍ക്കുന്നത്. പായസത്തിനൊപ്പം നാടന്‍ കുടംപുളി, കാട്ടുതേന്‍, പുല്‍ത്തൈലം, പായസത്തിനാവശ്യമായ മുളയരി എന്നിവയും ഇവിടെ ലഭ്യമാണ്.