ഓണാഘോഷത്തിൽ കുട്ടികൾക്ക് ആവേശമായി കേംബ്രിജ് സിറ്റി മേയർ
1454128
Wednesday, September 18, 2024 6:53 AM IST
പാറമ്പുഴ: പാറമ്പുഴ ഹോളി ഫാമിലി ഹൈസ്കൂളിലെ ഓണാഘോഷത്തിന് മുഖ്യാതിഥിയായെത്തി കുട്ടികൾക്ക് ആവേശം പകർന്ന് കേംബ്രിജ് സിറ്റി മേയർ അഡ്വ. ബൈജു തിട്ടാല. ഇന്ത്യൻ മതേതരത്വത്തിന്റെ കാവൽക്കാരാകേണ്ടവരാണ് ഇന്ന് സ്കൂളുകളിൽ അധ്യയനം നടത്തിവരുന്ന കുട്ടികളെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സംസ്കാരം അന്യരാജ്യങ്ങൾക്ക് മഹത്തായ മാതൃക പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂളിലെ ഓണാഘോഷ പരിപാടികൾ അദ്ദേഹം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മാത്യു ചൂരവടി, അസിസ്റ്റന്റ് മാനേജർ ഫാ. വിപിൻ കട്ടത്തറ, ഹെഡ്മിസ്ട്രസ് ജാൻസിമോൾ അഗസ്റ്റിൻ, പിറ്റിഎ പ്രസിഡന്റ് ജോബി പി.ടി., അനു ജേക്കബ്, ബെൻ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.