പിഴക് പാലം വെയിറ്റിംഗ് ഷെഡ് ഫ്ളക്സ് ബോർഡുകൾ കീഴടക്കി
1452269
Tuesday, September 10, 2024 10:45 PM IST
പിഴക്: പിഴക് പാലം ജംഗ്ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രം കൈയേറി ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത് യാത്രക്കാര്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്നു.
തൊടുപുഴ-പാലാ-പുനലൂര്‍ റോഡ് നിര്‍മാണ സമയത്ത് പണി പൂര്‍ത്തീകരിച്ച വെയിറ്റിംഗ് ഷെഡാണ് ഇപ്പോള്‍ വിവിധ ഫ്ളക്സ് ബോര്‍ഡുകളാൽ നിറഞ്ഞിരിക്കുന്നത്. കാഴ്ച മറച്ചുകൊണ്ട് സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോർഡുകൾ മൂലം യാത്രക്കാർ മഴയത്തും വെയിലത്തും ബസ് കാത്ത് പുറത്തുനിൽക്കേണ്ട ഗതികേടിലായി. വിശ്രമത്തിനായി തയാറാക്കിയിരിക്കുന്ന ഇരിപ്പിടങ്ങളില്പോലും ഇരിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.
വെയിറ്റിംഗ് ഷെഡില്‍ സ്ഥാപിച്ചിരിക്കുന്ന അനധികൃത ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന് എകെസിസി, പിതൃവേദി കാവുംകണ്ടം യൂണിറ്റുകൾ അധികൃതരോട് ആവശ്യപ്പെട്ടു.