പുതിയ ഡാമും സമഗ്ര പുനരധിവാസ പാക്കേജും അനിവാര്യം: കർഷക യൂണിയൻ
1443735
Saturday, August 10, 2024 7:20 AM IST
കോട്ടയം: വയനാട്, കോഴിക്കോട് ജില്ലകളിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി സമഗ്ര പുനരധിവാസ പാക്കേജ് തയാറാക്കി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണമെന്ന് കേരള കർഷക യൂണിയൻ സംസ്ഥാനനേതൃത്വയോഗം.
മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്തും ജനസുരക്ഷ ഉറപ്പു വരുത്തണമെന്നും യോഗം കേന്ദ്ര-സംസ്ഥാന സർക്കാരുകളോടാവശ്യപ്പെട്ടു. കേരള കോൺഗ്രസ് ഓഫീസിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ, ജെയ്സൺ ജോസഫ്, പോൾസൺ ജോസഫ്, തോമസ് കണ്ണന്തറ, വി.ജെ. ലാലി, ജോസ് ജെയിംസ് നിലപ്പന, സി.ടി. തോമസ്, ജോർജ് കിഴക്കുമശേരി തുടങ്ങിയവർ പ്രസംഗിച്ചു.