പാ​​ഡി ഓ​​ഫീ​​സി​​ലേ​​ക്ക് ക​​ര്‍ഷ​​ക​​ മാ​​ര്‍ച്ച് നാ​​ളെ
Friday, June 28, 2024 6:55 AM IST
കോ​​ട്ട​​യം: നെ​​ല്‍ക​​ര്‍ഷ​​ക​​രോ​​ട് കേ​​ന്ദ്ര-​​സം​​സ്ഥാ​​ന സ​​ര്‍ക്കാ​​രു​​ക​​ള്‍ കാ​​ണി​​ക്കു​​ന്ന അ​​വ​​ഗ​​ണ​​ന​​ക​​ള്‍ക്കെ​​തി​​രേ കേ​​ര​​ള കോ​​ണ്‍ഗ്ര​​സും ക​​ര്‍ഷ​​ക യൂ​​ണി​​യ​​നും സം​​യു​​ക്ത​​മാ​​യി നാ​​ളെ 12.15നു ​​പാ​​ഡി ഓ​​ഫീ​​സി​​ലേ​​ക്ക് ക​​ര്‍ഷ​​ക​​മാ​​ര്‍ച്ചും സം​​സ്ഥാ​​ന​​ത​​ല നെ​​ല്‍ക​​ര്‍ഷ​​ക സ​​മ​​ര​​വും ന​​ട​​ത്തും.

പാ​​ര്‍ട്ടി ചെ​​യ​​ര്‍മാ​​ന്‍ പി.​​ജെ. ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. നേ​​താ​​ക്ക​​ളാ​​യ പി.​​സി. തോ​​മ​​സ്, മോ​​ന്‍സ് ജോ​​സ​​ഫ് എം​​എ​​ല്‍എ, ജോ​​യി ഏ​​ബ്ര​​ഹാം, ടി.​​യു. കു​​രു​​വി​​ള, ഫ്രാ​​ന്‍സി​​സ് ജോ​​ര്‍ജ് എം​​പി, തോ​​മ​​സ് ഉ​​ണ്ണി​​യാ​​ട​​ന്‍, ഇ.​​ജെ. ആ​​ഗ​​സ്തി തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.