വിദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​നി സു​ഗ​മ​മാ​യി ന​ട​ക്കാം : പി.​പി.​ ജോ​സ് റോ​ഡിന്‍റെ ന​ട​പ്പാ​ത​യി​ലെ കാ​ട്ടു​ചെ​ടി​ക​ള്‍ വെ​ട്ടി​മാ​റ്റി
Saturday, June 29, 2024 6:57 AM IST
ച​​ങ്ങ​​നാ​​ശേ​​രി: പി.​​പി. ജോ​​സ് റോ​​ഡി​​ന്‍റെ ന​​ട​​പ്പാ​​ത​​യി​​ലെ കാ​​ട്ടു​​ചെ​​ടി​​ക​​ള്‍ വെ​​ട്ടി​​മാ​​റ്റി. ന​​ഗ​​ര​​സ​​ഭാ ശു​​ചീ​​ക​​ര​​ണ​​വി​​ഭാ​​ഗം ജീ​​വ​​ന​​ക്കാ​​രാ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ മു​​ത​​ല്‍ റോ​​ഡി​ന്‍റെ വ​​ശ​​ത്ത് കാ​​ല്‍​ന​​ട​​പ്പി​​നു ബു​​ദ്ധി​​മു​​ട്ടു സൃ​​ഷ്ടി​​ക്കു​​ന്ന ത​​ര​​ത്തി​​ല്‍ വ​​ള​​ര്‍​ന്നു​​പ​​ന്ത​​ലി​​ച്ച പു​​ല്ലും വ​​ള്ളി​​ച്ചെ​​ടി​​ക​​ളും യ​​ന്ത്ര​​സ​​ഹാ​​യ​​ത്തോ​​ടെ വെ​​ട്ടി​​മാ​​റ്റി​​യ​​ത്.

റോ​​ഡി​​ന്‍റെ ശോ​​ച്യാ​​വ​​സ്ഥ​​യ്ക്ക് അ​​ധി​​കാ​​രി​​ക​​ള്‍ ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് വ്യാ​​ഴാ​​ഴ്ച ദീ​​പി​​ക റി​​പ്പോ​​ര്‍​ട്ട് ചെ​​യ്തി​​രു​​ന്നു. ഇ​​തി​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ന​​ഗ​​ര​​സ​​ഭാ​​ധി​​കൃ​​ത​​ര്‍ അ​​ടി​​യ​​ന്ത​​ര ഇ​​ട​​പെ​​ട​​ല്‍ ന​​ട​​ത്തി​​യ​​ത്.

ഒ​​രു​​മ​​ഴ പെ​​യ്താ​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​മ​​ധ്യ​​ത്തി​​ലെ റോ​​ഡി​​ല്‍ പ്ര​​ള​​യ​​മാ​​ണെ​​ന്നും വാ​​ഹ​​ന​​സ​​ഞ്ചാ​​ര​​വും കാ​​ല്‍​ന​​ട​​പ്പും ദു​​രി​​ത​​മാ​​കു​​ന്ന​​താ​​യും യാ​​ത്ര​​ക്കാ​​ര്‍​ക്ക് വെ​​ള്ള​​ക്കെ​​ട്ടി​​ലൂ​​ടെ നീ​​ന്തേ​​ണ്ട അ​​വ​​സ്ഥ​​യാ​​ണെ​​ന്നും ദീ​​പി​​ക ചൂ​​ണ്ടി​​ക്കാ​​ട്ടി​​യി​​രു​​ന്നു. റോ​​ഡ​​രികി​​ല്‍ മാ​​ലി​​ന്യ​​വും ഉ​​പ​​യോ​​ഗ​​ശൂ​​ന്യ​​മാ​​യ വാഹ​ന​​ങ്ങ​​ളും വ്യാ​​പ​​ക​​മാ​​യി ത​​ള്ളി​​യി​​രി​​ക്കു​​ക​​യാ​​ണ്.

വെ​​ള്ള​​ക്കെ​​ട്ടി​​ല്‍ ച​​വി​​ട്ടാ​​തെ ഫു​​ട്പാ​​ത്തി​​ലൂ​​ടെ പോ​​കാ​​മെ​​ന്നു വ​​ച്ചാ​​ല്‍ അ​​വി​​ടെ നി​​റ​​യെ പു​​ല്ലും കു​​റ്റി​​ച്ചെ​​ടി​​ക​​ളും വ​​ള​​ര്‍​ന്ന നി​​ല​​യി​​ലാ​​ണെ​​ന്നും ചി​​ത്രം സ​​ഹി​​തം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​തോ​​ടെ​​യാ​​ണ് ന​​ഗ​​ര​​സ​​ഭാ​​ധി​​കൃ​​ത​​ര്‍ ഊ​​ര്‍​ജി​​ത ന​​ട​​പ​​ടി​​ക​​ളു​​മാ​​യി രം​​ഗ​​ത്തെ​​ത്തി​​യ​​ത്. ഈ ​​റോ​​ഡി​​ലെ വെ​​ള്ള​​ക്കെ​​ട്ട് പ​​രി​​ഹ​​രി​​ച്ച് യാ​​ത്ര​​സു​​ഗ​​മ​​മ​​മാ​​ക്കാ​​ന്‍ ന​​ഗ​​ര​​സ​​ഭ ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി​​ക​​ള്‍ ന​​ട​​ത്ത​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വും ശ​​ക്ത​​മാ​​ണ്.