പൊൻകുന്നം മസ്ജിദ് ഓഫീസിൽ മോഷണം
1432210
Friday, June 28, 2024 10:59 PM IST
പൊൻകുന്നം: മുഹിയുദീൻ മസ്ജിദിന്റെ ഓഫീസിൽ മോഷണം. തുറന്നിട്ട ജനലിലൂടെ ഇമാമിന്റെ മൊബൈൽഫോൺ മോഷ്ടാവ് കവർന്നു. വ്യാഴാഴ്ച രാത്രി 8.30 നായിരുന്നു സംഭവം. ഈ സമയം ഇമാം പള്ളിക്കുള്ളിലായിരുന്നു.
സിസിടിവിയിൽ മോഷണത്തിന്റെ ദൃശ്യങ്ങളുണ്ട്. ഓഫീസ് മുറിക്കുള്ളിൽ ഒരു യുവാവ് കടക്കുന്നതും പിന്നീട് പുറത്തിറങ്ങി ജനലിലൂടെ ഫോൺ എടുക്കുന്നതുമാണ് കാമറയിലുള്ളത്.
മുൻവർഷവും സമാനരീതിയിൽ ഇവിടെ മോഷണം നടന്നിട്ടുണ്ട്. പൊൻകുന്നം പോലീസിൽ പരാതി നൽകി.