പ്ര​ഫ. എം.​പി. വ​ർ​ഗീ​സി​ന്‍റെ 102-ാം ജ​ന്മ​വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Sunday, June 30, 2024 4:32 AM IST
കോ​ത​മം​ഗ​ലം: ശാ​സ്ത്ര​സാ​ങ്കേ​തി​ക​രം​ഗ​ത്തും ക​ലാ​രം​ഗ​ത്തും അ​നേ​കം പ്ര​തി​ഭ​ക​ളെ ലോ​ക​ത്തി​നു സം​ഭാ​വ​ന​ചെ​യ്ത കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ശി​ല്പി​യും വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നു​മാ​യി​രു​ന്ന പ്ര​ഫ. എം.​പി. വ​ർ​ഗീ​സി​ന്‍റെ 102-ാം ജ​ന്മ​വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.

കോ​ള​ജി​ലെ ബ​സേ​ലി​യോ​സ് പൗ​ലോ​സ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ചേ​ർ​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ എം.​എ. കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​മാ​ത്യൂ​സ് മാ​ർ അ​പ്രേം മെ​ത്രാ​പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി ഡോ. ​വി​ന്നി വ​ർ​ഗീ​സ് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തി​രു​വ​ന​ന്ത​പു​രം ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പേ​സ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ര​ജി​സ്ട്രാ​ർ, ഡീ​ൻ ആ​ൻ​ഡ് ഔ​ട്ട്സ്റ്റാ​ന്‍റിം​ഗ് പ്ര​ഫ​സ​ർ ഡോ. ​കു​രു​വി​ള ജോ​സ​ഫ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. എം​എ കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഡോ. ​ലീ​ന ജോ​ർ​ജ്, ഡോ. ​ജോ​ർ​ജ് ഐ​സ​ക്, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​ഞ്ജു കു​ര്യ​ൻ,

എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബോ​സ് മാ​ത്യു ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, ഗ​വേ​ണിം​ഗ് ബോ​ർ​ഡം​ഗ​ങ്ങ​ൾ, ഷെ​യ​ർ ഹോ​ൾ​ഡേ​ഴ്സ്, മാ​ർ അ​ത്ത​നേ​ഷ്യ​സ് സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.