തീ​ക്കോ​യി: തീ​ക്കോ​യി പ​ഞ്ചാ​യ​ത്തി​ൽ പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തി​ൽ അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ൾ, പി​എ​ച്ച്സി, ഹോ​മി​യോ, ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ, ഇ​ത​ര ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ആശാ​വ​ർ​ക്ക​ർ​മാ​ർ, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ, ആ​രോ​ഗ്യ വോ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​രു​ടെ യോ​ഗ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രൂ​പ​രേ​ഖ ത​യാ​റാക്കി.

പ​ഞ്ചാ​യ​ത്തി​ൽ അ​ഞ്ച് മേ​ഖ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പി​എ​ച്ച്സി, ആ​യു​ർ​വേ​ദ, ഹോ​മി​യോ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ സം​യു​ക്ത​മാ​യി പ്ര​തി​രോ​ധ​ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും. ക്യാ​മ്പി​ൽ ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ മ​രു​ന്നു​ക​ളും ബോ​ധ​വ​ത്ക​ര​ണ​വും കൊ​തു​ക് നി​വാ​ര​ണ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഇ​തോ​ടൊ​പ്പം ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഊ​ർ​ജി​ത​പ്പെ​ടു​ത്തും.

വ​ഴി​ക്ക​ട​വ്, ഒ​റ്റ​യീ​ട്ടി, വേ​ല​ത്തു​ശേ​രി, തീ​ക്കോ​യി ടൗ​ൺ, പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​ൻ എ​ന്നീ മേ​ഖ​ലാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​രോ​ധ​ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സി. ജ​യിം​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഓ​മ​ന ഗോ​പാ​ല​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ജി തോ​മ​സ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ലി​റ്റി തോ​മ​സ്, കെ.​എ. സ​ജ്‌​ന, പ്രെ​യ്‌​സ് അ​നി, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.