ഡോ. ​എം.എ​സ്. സു​നി​ലി​ന്‍റെ ‘സ്‌​നേ​ഹ​ഭ​വ​നം’ സീ​ത​യ്ക്കും കു​ടും​ബ​ത്തി​നും
Sunday, June 30, 2024 4:02 AM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക ഡോ. ​എം.​എ​സ്. സു​നി​ല്‍ ഭ​വ​ന​ര​ഹി​ത​രാ​യ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന നി​രാ​ലം​ബ​ര്‍​ക്ക് പ​ണി​ത് ന​ല്‍​കു​ന്ന 312 -ാമ​ത് സ്‌​നേ​ഹ​ഭ​വ​നം ചി​ക്കാ​ഗോ എ​ല്‍​മാ​ഷ് സി​എ​സ്‌​ഐ. ച​ര്‍​ച്ചി​ന്‍റെ സ​ഹാ​യ​ത്താ​ല്‍ മ​ല്ല​പ്പ​ള്ളി മൈ​ലാ​മ​ണ്ണി​ല്‍ ചാ​മ​ക്കാ​ല​യി​ല്‍ സീ​ത​യ്ക്കും കു​ടും​ബ​ത്തി​നു​മാ​യി നി​ര്‍​മി​ച്ചു ന​ല്‍​കി.

വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​ന​വും ഉ​ദ്ഘാ​ട​ന​വും പ​ള്ളി വി​കാ​രി റ​വ.​ അ​രു​ണ്‍ മോ​സ​സ് നി​ര്‍​വ​ഹി​ച്ചു. ജ​ന്മ​നാ പോ​ളി​യോ ബാ​ധി​ത​യും വി​ധ​വ​യു​മാ​യ സീ​ത​യും വി​ദ്യാ​ര്‍​ഥി​യാ​യ മ​ക​ന്‍ ഗോ​കു​ലും രോ​ഗി​യാ​യ മാ​താ​വ് ചെ​ല്ല​മ്മ​യും സ​ഹോ​ദ​രി ത​ങ്ക​മ​ണി​യും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​നാ​ണ് പു​തി​യ വീ​ട് ന​ല്‍​കി​യ​ത്.

ഇ​വ​രു​ടെ ദ​യ​നീ​യസ്ഥി​തി മ​ന​സി​ലാ​ക്കി വി​ദേ​ശ മ​ല​യാ​ളി​യാ​യ വ​ര്‍​ഗീ​സ് കു​ര്യ​ന്‍ മൂ​ന്ന​ര സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി ന​ല്‍​കു​ക​യും ഡോ. ​സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്നു മു​റി​ക​ളും അ​ടു​ക്ക​ള​യും ഹാ​ളും ശു​ചി​മു​റി​യും സി​റ്റൗ​ട്ടും ബാ​ല്‍​ക്ക​ണി​യും അ​ട​ങ്ങി​യ ഇ​രു​നി​ല വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കു​ക​യു​മാ​യി​രു​ന്നു.

ച​ട​ങ്ങി​ല്‍ വാ​ര്‍​ഡ് മെം​ബ​ര്‍ സ്മി​ത വി​ജ​യ​രാ​ജ​ന്‍, പ്രോ​ജ​ക്ട് കോ​-ഓർഡി​നേ​റ്റ​ര്‍ കെ.​പി. ജ​യ​ലാ​ല്‍, പ്ര​ഫ. ജേ​ക്ക​ബ് എം. ​ഏ​ബ്ര​ഹാം, മാ​ത്യു ജോ​ണ്‍, കെ. ​കി​ര​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.