കോ​ട്ട​യ്ക്കു​പു​റം സെ​ന്‍റ് മാ​ത്യൂ​സ് ഇ​ട​വ​ക വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷം ജൂ​ലൈ മൂ​ന്നി​ന്
Sunday, June 30, 2024 6:36 AM IST
കോ​​ട്ട​​യ്ക്കു​​പു​​റം: കോ​​ട്ട​​യ്ക്കു​​പു​​റം സെ​​ന്‍റ് മാ​​ത്യൂ​​സ് പ​​ള്ളി ഇ​​ട​​വ​​ക​​യാ​​യി ഉ​​യ​​ര്‍​ത്ത​​പ്പെ​​ട്ട​​തി​​ന്‍റെ വ​​ജ്ര​​ജൂ​​ബി​​ലി ആ​​ഘോ​​ഷം ജൂ​​ലൈ മൂ​​ന്നി​​ന് ആ​​രം​​ഭി​​ക്കും. 2024 ജൂ​​ലൈ​​യി​​ൽ ആ​​രം​​ഭി​​ച്ച് 2025 ഏ​​പ്രി​​ലി​​ല്‍ സ​​മാ​​പി​​ക്കു​​ന്ന ജൂ​​ബി​​ലി ആ​​ഘോ​​ഷം ച​​ങ്ങ​​നാ​​ശേ​​രി ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

ജൂ​​ലൈ മൂ​​ന്നി​​ന് രാ​​വി​​ലെ 6.15ന് ​​ആ​​ര്‍​ച്ച്ബി​​ഷ​​പ്പി​​നെ ഇ​​ട​​വ​​ക​​സ​​മൂ​​ഹം സ്വീ​​ക​​രി​​ക്കും. 6.30ന് ​​ആ​​ഘോ​​ഷ​​മാ​​യ വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന. തു​​ട​​ര്‍​ന്നു ജൂ​​ബി​​ലി​​തി​​രി ക​​ത്തി​​ച്ച് ആ​​ഘോ​​ഷ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ആ​​ര്‍​ച്ച്ബി​​ഷ​​പ് നി​​ര്‍​വ​​ഹി​​ക്കും.

വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ്ക്കു​​ശേ​​ഷം ചേ​​രു​​ന്ന ച​​ട​​ങ്ങി​​ല്‍ പാ​​ലി​​യേ​​റ്റീ​​വ് കെ​​യ​​ര്‍ ആ​​ന്‍​ഡ് സ​​ണ്‍​ഡേ ക്ലി​​നി​​ക് ഉ​​ദ്ഘാ​​ട​​ന​​വും നി​​ര്‍​വ​​ഹി​​ക്കും. ജൂ​​ബി​​ലി​​യു​​ടെ ഭാ​​ഗ​​മാ​​യി ഇ​​ട​​വ​​ക​​യി​​ല്‍ ആ​​രം​​ഭി​​ക്കു​​ന്ന ജീ​​വ​​കാ​​രു​​ണ്യ​​പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളാ​​ണ് സ്പ​​ര്‍​ശം എ​​ന്ന പേ​​രി​​ലു​​ള്ള പാ​​ലി​​യേ​​റ്റീ​​വ് കെ​​യ​​ര്‍, സ​​ണ്‍​ഡേ​​ക്ലി​​നി​​ക്. ഇ​​തു​​കൂ​​ടാ​​തെ ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ലും മെ​​ഡി​​ക്ക​​ല്‍​കോ​​ള​​ജി​​ലും ഭ​​ക്ഷ​​ണ​​പ്പൊ​​തി വി​​ത​​ര​​ണം ചെ​​യ്യു​​ന്ന അ​​ലി​​വ് , പാ​​വ​​പ്പെ​​ട്ട​​വ​​ര്‍​ക്കു​​ള്ള ഭ​​വ​​ന​​നി​​ര്‍​മാ​​ണം, മെ​​ഡി​​ക്ക​​ല്‍ ക്യാ​​മ്പു​​ക​​ള്‍ എ​​ന്നി​​വ ഇ​​ട​​വ​​ക​​യി​​ല്‍ ആ​​രം​​ഭി​​ക്കു​​ക​​യാ​​ണെ​​ന്നും വി​​കാ​​രി ഫാ. ​​സോ​​ണി തെ​​ക്കും​​മു​​റി​​യി​​ല്‍ അ​​റി​​യി​​ച്ചു.

അ​​സി. വി​​കാ​​രി ഫാ. ​​ജ​​സ്റ്റി​​ന്‍ തൈ​​ക്ക​​ളം, കൈ​​ക്കാ​​ര​​ന്‍​മാ​​രാ​​യ സ​​ജി ആ​​ര്യ​​ന്‍​കാ​​ലാ, കു​​ര്യ​​ന്‍ വ​​ട്ട​​മ​​ല, സി​​ബി പേ​​മ​​ല മു​​ക​​ളേ​​ല്‍, പാ​​രി​​ഷ് കൗ​​ണ്‍​സി​​ല്‍ സെ​​ക്ര​​ട്ട​​റി റെ​​ജി ക​​രി​​വേ​​ലി​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ള്‍​ക്കു നേ​​തൃ​​ത്വം ന​​ല്‍​കും. 1960 കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ പ​​ള്ളി ആ​​രം​​ഭി​​ച്ചു വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന തു​​ട​​ങ്ങി​​യെ​​ങ്കി​​ലും അ​​തി​​ര​​മ്പു​​ഴ പ​​ള്ളി​​യു​​ടെ കു​​രി​​ശു​​പ​​ള്ളി​​യാ​​യി​​രു​​ന്ന കോ​​ട്ട​​യ്ക്കു​​പു​​റം പ​​ള്ളി​​യെ 1965ല്‍ ​​മാ​​ര്‍ മാ​​ത്യു കാ​​വു​​കാ​​ട്ടാ​​ണ് ഇ​​ട​​വ​​ക പ​​ള്ളി​​യാ​​യി ഉ​​യ​​ര്‍​ത്തി​​യ​​ത്.