ആശുപത്രി ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Saturday, June 29, 2024 6:57 AM IST
വൈ​​ക്കം: ഇ​​ട​​യാ​​ഴം ക​​മ്യൂ​​ണി​​റ്റി ഹെ​​ൽ​​ത്ത് സെ​​ന്‍റ​റി​​ൽ ഡ്യൂ​​ട്ടി​​യി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന ന​​ഴ്സിം​ഗ് അ​​സി​​സ്റ്റ​​ന്‍റി​നെ ചീ​​ത്ത വി​​ളി​​ക്കു​​ക​​യും ഉ​​പ​​ദ്ര​​വി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ക​​യും ചെ​​യ്ത കേ​​സി​​ൽ യു​​വാ​​വി​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. ത​​ല​​യാ​​ഴം പു​​ത്ത​​ൻ​​പാ​​ലം ഭാ​​ഗ​​ത്ത് കൊ​​ട്ടാ​​ര​​ത്തി​​ൽ വി​​ഷ്ണു (26) വി​​നെ​​യാ​​ണ് വൈ​​ക്കം പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ക​​ഴി​​ഞ്ഞ ദി​​വ​​സം വൈ​​കു​​ന്നേ​​രം 4.30ന് ​മ​​ദ്യ​​ല​​ഹ​​രി​​യി​​ലാ​​യി​​രു​​ന്ന ഇ​​യാ​​ൾ നെ​​റ്റി​​യി​​ൽ മു​​റി​​വ് പ​​റ്റി​​യ​​തി​​നെ തു​​ട​​ർ​​ന്ന് ഡോ​​ക്ട​​റെ ക​ണ്ടു. തു​​ട​​ര്‍​ന്ന് ഡ്ര​​സിം​ഗി​നാ​​യി എ​​ത്തി​യ ഇ​യാ​ൾ ഇ​​വി​​ടെ ഡ്യൂ​​ട്ടി​​യി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന ന​​ഴ്സിം​​ഗ് അ​​സി​​സ്റ്റ​​ന്‍റ് മു​​റി​​വ് ക്ലീ​​ൻ ചെ​​യ്യു​​ന്ന​​തി​​നി​​ട​​യി​​ല്‍ വെ​​ളി​​യി​​ലേ​​ക്ക് ചാ​​ടി ഇ​​റ​​ങ്ങാ​​ൻ ശ്ര​​മി​​ക്കു​​ക​​യാ​യി​രു​ന്നു. ഇ​​ത് ചോ​​ദ്യം ചെ​​യ്ത ന​​ഴ്സിം​​ഗ് അ​​സി​​സ്റ്റ​​ന്‍റി​നെ ചീ​​ത്ത​​വി​​ളി​​ക്കു​​ക​​യും, ആ​​ക്ര​​മി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ക​​യും ചെ​​യ്തു.

ഡ്ര​​സിം​ഗ്​​ റൂ​​മി​​ന്‍റെ ഡോ​​റി​​ൽ ച​​വി​​ട്ടി സ്ഥ​​ല​​ത്ത് ഭീ​​ക​​രാ​​ന്ത​​രീ​​ക്ഷം സൃ​​ഷ്ടി​​ച്ച ഇ​​യാ​​ൾ സം​​ഭ​​വ​​സ്ഥ​​ല​​ത്തു​​നി​​ന്ന് ക​​ട​​ന്നു​​ക​​ള​​യു​​ക​​യു​ക​യാ​യി​രു​ന്നു. പ​​രാ​​തി​​യെ​ത്തു​ട​​ർ​​ന്ന് വൈ​​ക്കം പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ക​​യും തു​​ട​​ർ​​ന്ന് ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ൽ പ്ര​​തി​​യെ പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. പ്ര​​തി​​യെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി.