കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണം പൊ​ളി​ച്ചു​നീ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ
Sunday, June 30, 2024 5:46 AM IST
കു​റ​വി​ല​ങ്ങാ​ട്: പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ൽ അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തി​യ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റാ​ൻ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​താ​യി എ​ൽ​ഡി​എ​ഫ് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ.

കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വ​നി​താ ഘ​ട​ക​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ചു ന​ൽ​കി​യ കോ​ഫി​ഷോ​പ്പി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ ന​ട​ത്തി​യ അ​ന​ധി​കൃ​ത നി​ർ​മാ​ണം പൊ​ളി​ച്ചു നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ട​തു​പ​ക്ഷ​അം​ഗ​ങ്ങ​ൾ ന​ൽ​കി​യ ക​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം. 12 അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത​തി​ൽ ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ളു​ൾ​പ്പെ​ടെ ഒ​ൻ​പ​തു​പേ​ർ അ​ന​ധി​കൃ​ത നി​ർ​മാ​ണം പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​താ​യി പ​ഞ്ചാ​യ​ത്തം​ഗം ഡാ​ർ​ളി ജോ​ജി പ​റ​ഞ്ഞു.

അ​ന​ധി​കൃ​ത നി​ർ​മാ​ണം ന​ട​ത്തി​യ​വ​രെ​കൊ​ണ്ട് 15 ദി​വ​സ​ത്തി​ന​കം നി​ർ​മാ​ണം പൊ​ളി​ച്ചു മാ​റ്റാ​ൻ നോ​ട്ടീ​സ് ന​ൽ​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് മി​നി മ​ത്താ​യി, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ൽ​ഫോ​ൻ​സ ജോ​സ​ഫ്, ടെ​സി ജോ​സ​ഫ് എ​ന്നി​വ​ർ തീ​രു​മാ​ന​ത്തോ​ട് വി​യോ​ജി​ച്ചു. വി​നു കു​ര്യ​ൻ, ഡാ​ർ​ളി ജോ​ജി, ഇ.​കെ. ക​മ​ലാ​സ​ന​ൻ, സ​ന്ധ്യാ സ​ജി​കു​മാ​ർ, ര​മാ രാ​ജു, എം.​എ​ൻ. ര​മേ​ശ​ൻ, ബി​ജു ജോ​സ​ഫ്, എം.​എം. ജോ​സ​ഫ്, ല​തി​കാ സാ​ജു എ​ന്നി​വ​രാ​ണ് അ​നു​കൂ​ലി​ച്ച​തെ​ന്ന് ഡാ​ർ​ളി ജോ​ജി പ​റ​ഞ്ഞു.