മോ​ട്ടോ​ര്‍ മോ​ഷ​ണം: ര​ണ്ടു​ പേ​ര്‍ അ​റ​സ്റ്റി​ല്‍
Sunday, June 30, 2024 5:46 AM IST
ഈ​രാ​റ്റു​പേ​ട്ട: വെ​ള്ളം പ​മ്പു​ചെ​യ്യു​ന്ന മോ​ട്ടോ​ര്‍ മോ​ഷ്ടി​ച്ച കേ​സി​ല്‍ ര​ണ്ടു​ പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര മാ​മൂ​ട്ടി​ല്‍ എം.​ഡി. മോ​ഹ​ന​ന്‍ (58), കൊ​ച്ചു​പ​റ​മ്പി​ല്‍ കെ.​ആ​ര്‍. ര​മേ​ഷ് (40) എ​ന്നി​വ​രെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം പൂ​ഞ്ഞാ​ര്‍, ന​ടു​ഭാ​ഗം ഭാ​ഗ​ത്തു​ള്ള ആ​ള്‍​ത്താ​മ​സ​മി​ല്ലാ​ത്ത പു​ര​യി​ട​ത്തി​ല്‍ പ​ന്നി​ഫാ​മി​ലെ ആ​വ​ശ്യ​ത്തി​നു​വേ​ണ്ടി കി​ണ​റി​ന് സ​മീ​പ​മി​രു​ന്ന 18,000 രൂ​പ വി​ല​യു​ള്ള മോ​ട്ടോ​ര്‍ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ മോ​ഷ്ടി​ച്ച മോ​ട്ടോ​ര്‍ വി​ല്‍​പ്പ​ന ന​ട​ത്തി​യ ക​ട​യി​ല്‍​നി​ന്നു പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.