സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം: മ​ന്ത്രി യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കും
Sunday, June 30, 2024 5:47 AM IST
എ​രു​മേ​ലി: പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പ​രി​ശോ​ധി​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കാ​നും ആ​രോ​ഗ്യ​മ​ന്ത്രി യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കു​മെ​ന്ന് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ. ഇ​ന്ന​ലെ എ​രു​മേ​ലി​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്കി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മ​ഴ​ക്കാ​ല​പൂർവ ശു​ചീ​ക​ര​ണ​ങ്ങ​ളും രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ല​യി​രു​ത്താ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് എം​എ​ൽ​എ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ, പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത, ജീ​വ​ന​ക്കാ​രു​ടെ കു​റ​വ്, നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ, ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന മു​ന്നൊ​രു​ക്കം എ​ന്നി​വ യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി.

കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ വി​ദ്യാ​ധ​ര​ൻ, ബ്ലോ​ക്ക്‌ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ റെ​ക്സ​ൺ, എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജി​ജി​മോ​ൾ സ​ജി, അം​ഗം നാ​സ​ർ പ​ന​ച്ചി, എ​രു​മേ​ലി ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ ഷാ​ജി ക​റു​ക​ത്ര തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.