വൈ​ദ്യു​തി​ബി​ൽ കു​ടി​ശി​ക​യാ​യി ; പൊ​ൻ​കു​ന്നം മി​നി സി​വി​ൽ​ സ്റ്റേ​ഷ​നി​ലെ ക​ണ​ക്‌​ഷ​ൻ വി​ച്ഛേ​ദി​ച്ചു
Friday, June 28, 2024 10:59 PM IST
പൊ​ൻ​കു​ന്നം: മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ വൈ​ദ്യു​തി​ബി​ൽ കു​ടി​ശി​ക​യു​ള്ള​തി​നാ​ൽ ക​ണ​ക്‌​ഷ​ൻ വി​ച്ഛേ​ദി​ച്ചു. ഇ​തു​മൂ​ലം ലി​ഫ്റ്റും പ​മ്പ് ഹൗ​സും പ്ര​വ​ർ​ത്തി​ക്കാ​താ​യി. മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​ക്കാ​താ​യ​തോ​ടെ കെ​ട്ടി​ട​ത്തി​ലെ ഒ​രു ഓ​ഫീ​സി​ലും ഇ​പ്പോ​ൾ വെ​ള്ള​മി​ല്ല. പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള​തും ഓ​ഫീ​സു​ക​ളി​ലെ​യും ടോ​യ്‌​ല​റ്റു​ക​ൾ ഇ​തു​മൂ​ലം അ​ട​ച്ചി​ടേ​ണ്ടി വന്നു.

ലി​ഫ്റ്റ് പ്ര​വ​ർ​ത്തി​ക്കാ​ത്ത​തു​മൂ​ലം പ്രാ​യ​മാ​യ​വ​രും ഭി​ന്ന​ശേ​ഷി​ക്കാ​രും ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ലെ ഓ​ഫീ​സു​ക​ളി​ലെ​ത്തി​പ്പെ​ടാ​ൻ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്. എം​എ​ൽ​എ ഓ​ഫീ​സ്, കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, ലി​ഫ്റ്റ്, പ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ണ​ക്‌​ഷ​നു​ക​ളാ​ണ് നി​ല​വി​ൽ ഇ​ല്ലാ​ത്ത​ത്. ഇ​വ​യു​ടെ ബി​ൽ അ​ട​യ്‌​ക്കേ​ണ്ട​ത് റ​വ​ന്യു​വ​കു​പ്പാ​ണ്. ക​ള​ക്‌​ട​റേ​റ്റി​ൽ​നി​ന്ന് ആ​വ​ശ്യ​മാ​യ തു​ക അ​നു​വ​ദി​ക്കാ​ത്ത​താ​ണ് കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ക്കു​ന്നു.