സ​ര്‍​ക്കാ​രി​ന് പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ത​ക​ര്‍​ക്കു​ന്ന സ​മീ​പ​നം: ഡി​എ​സ്ടി​എ
Saturday, June 29, 2024 6:57 AM IST
ച​​ങ്ങ​​നാ​​ശേ​​രി: സ​​ര്‍​ക്കാ​​രി​​ന് പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യെ ത​​ക​​ര്‍​ക്കു​​ന്ന സ​​മീ​​പ​​ന​​മാ​​ണെ​​ന്നും ദി​​വ​​സവേ​​ത​​നാ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള താ​​ത്കാ​​ലി​​ക നി​​യ​​മ​​ങ്ങ​​ള്‍ പ്രോ​​ത്സാ​​ഹി​​പ്പി​​ച്ച് പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യെ ത​​ക​​ര്‍​ച്ച​​യി​​ലേ​​ക്ക് ന​​യി​​ക്കു​​ന്ന സ​​മീ​​പ​​ന​​ത്തി​​ല്‍നി​​ന്ന് സ​​ര്‍​ക്കാ​​ര്‍ പി​​ന്മാ​​റ​​ണ​​മെ​​ന്നും ഡി​​എ​​സ്ടി​​എ സം​​സ്ഥാ​​ന സ​​മി​​തി ആ​​വ​​ശ്യ​​പ്പെ​​ട്ടു.

പെ​​രു​​ന്ന​​യി​​ല്‍ ഡി​​എ​​സ്ടി​​എ സം​​സ്ഥാ​​ന സ​​മി​​തി ഓ​​ഫീ​​സ് ഉ​​ദ്ഘാ​​ട​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു ചേ​​ര്‍​ന്ന സ​​മ്മേ​​ള​​ന​​മാ​​ണ് ഈ ​​ആ​​വ​​ശ്യം ഉ​​ന്ന​​യി​​ച്ച​​ത്. എ​​ന്‍​എ​​സ്എ​​സ് എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് കൗ​​ണ്‍​സി​​ലം​​ഗം ഹ​​രി​​കു​​മാ​​ര്‍ കോ​​യി​​ക്ക​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​യ്തു.

സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ജി. ​​പ്ര​​ദീ​​പ്കു​​മാ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. എ​​ന്‍​എ​​സ്എ​​സ് സ്‌​​കൂ​​ള്‍​സ് ജ​​ന​​റ​​ല്‍ മാ​​നേ​​ജ​​ര്‍ ടി.​​ജി.​ ജ​​യ​​കു​​മാ​​ര്‍ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. എ​​സ്.​ ന​​ന്ദ​​ലാ​​ല്‍, കെ.​​എ​​ന്‍.​ സു​​രേ​​ഷ് കു​​മാ​​ര്‍, ബി.​ ​കൃ​​ഷ്ണ​​കു​​മാ​​ര്‍, പി.​ ​സു​​രേ​​ഷ്, ആ​​ര്‍.​ ഹ​​രി​​ശ​​ങ്ക​​ര്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.