കൊ​ല്ല​പ്പ​ള്ളി: ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും സാ​മൂ​ഹ്യ സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ക്ല​ബ് ഹാ​ളി​ല്‍ ന​ട​ന്നു. ജോ​ണി വ​ലി​യ​കു​ന്നേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മു​ന്‍ ഡി​സ്ട്രി​ക്‌​ട് ഗ​വ​ര്‍​ണ​ര്‍ ജോ​ര്‍​ജ് ചെ​റി​യാ​ന്‍ സ്ഥാ​നാ​രോ​ഹ​ണം നി​ര്‍​വ​ഹി​ച്ചു.

വി​വി​ധ സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചു. കു​ഞ്ഞ​ച്ച​ന്‍ മി​ഷ​ന​റി​ഭ​വ​ന് കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​നുള്ള ധ​ന​സ​ഹാ​യം ച​ട​ങ്ങി​ല്‍ കൈ​മാ​റി. മെ​ഡികാ​ര്‍​ഡ് വി​ത​ര​ണം ബി. ​ഹ​രി​ദാ​സ് തോ​പ്പി​ല്‍ നി​ര്‍​വ​ഹി​ച്ചു. ഡ​യാ​ലി​സി​സ് കി​റ്റ് വി​ത​ര​ണം പി. ​കൃ​ഷ്ണ​കു​മാ​റും സൈ​ക്കി​ള്‍ വി​ത​ര​ണം സ​ണ്ണി ക​ല​വ​നാ​ലും സ്‌​കൂ​ള്‍ ബാ​ഗ് വി​ത​ര​ണം ആ​ര്‍.​കെ. ബി​ജു​വും നി​ര്‍​വ​ഹി​ച്ചു. ബി​ന്നി ചോ​ക്കാ​ട്ട്, ബെ​ന്നി ത​യ്യി​ല്‍, ബൈ​ജു ന​ന്ദ​നം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി നി​ക്‌​സ​ണ്‍ കെ. ​അ​റ​ക്ക​ല്‍-​പ്ര​സി​ഡ​ന്‍റ്, ഹാ​ന്‍​സ് അ​ഗ​സ്റ്റി​ന്‍ പൂ​വ​ത്തു​ങ്ക​ല്‍-​സെ​ക്ര​ട്ട​റി, റോ​യി ഫ്രാ​ന്‍​സി​സ് താ​ന്നി​ക്കാ​മ​റ്റ​ത്തി​ല്‍-​ട്ര​ഷ​റ​ര്‍, ജോ​ര്‍​ജ് താ​ഴ​ത്തു​വീ​ട്ടി​ല്‍-​അ​ഡ്മി​നിസ്ട്രേ​റ്റ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഭ​ര​ണ​സ​മി​തി​യാ​ണ് അ​ധി​കാ​ര​മേ​റ്റ​ത്.