പു​ന്ന​ത്തു​റ സെ​ന്‍റ് തോ​മ​സ് ക്‌​നാ​നാ​യ പള്ളിയിൽ ച​തു​ര്‍ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം
Saturday, June 29, 2024 6:49 AM IST
പു​​ന്ന​​ത്ത​​റ: പു​​ന്ന​​ത്തു​​റ സെ​​ന്‍റ് തോ​​മ​​സ് ക്‌​​നാ​​നാ​​യ ക​​ത്തോ​​ലി​​ക്ക പ​​ഴ​​യ പ​​ള്ളി​​യു​​ടെ ഒ​​രു വ​​ര്‍​ഷം നീ​​ണ്ടു​​നി​​ല്‍​ക്കു​​ന്ന ച​​തു​​ര്‍ ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം നാ​​ളെ ന​​ട​​ക്കും. വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ആ​​രം​​ഭി​​ക്കു​​ന്ന സ​​മ്മേ​​ള​​നം കോ​​ട്ട​​യം ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. വി​​കാ​​രി ഫാ. ​​ജ​​യിം​​സ് ചെ​​രു​​വി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ന്‍, മോ​​ന്‍​സ് ജോ​​സ​​ഫ് എം​​എ​​ല്‍​എ, കി​​ട​​ങ്ങൂ​​ര്‍ ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​ജോ​​സ് നെ​​ടു​​ങ്ങാ​​ട്ട്, ഫാ. ​​ജേ​​ക്ക​​ബ് കാ​​ട്ട​​ടി, ബി​​നോ​​യി ക​​ട​​വി​​ല്‍, ബി​​ബീ​​ഷ് ഓ​​ലി​​ക്ക​​മു​​റി തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്കു മു​​ന്നോ​​ടി​​യാ​​യി ഇ​​ന്നു രാ​​വി​​ലെ ഒ​​ന്പ​​തി​​ന് ക്‌​​നാ​​നാ​​യ പ്രേ​​ഷി​​ത കു​​ടി​​യേ​​റ്റ ഭൂ​​മി​​യാ​​യ കൊ​​ടു​​ങ്ങ​​ല്ലൂ​​രി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന ദീ​​പ​​ശി​​ഖാ പ്ര​​യാ​​ണ​​ത്തി​​ന് കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് തി​​രി​​തെ​​ളി​​ക്കും. ഉ​​ദ​​യം​​പേ​​രൂ​​ർ, ക​​ടു​​ത്തു​​രു​​ത്തി, ഏ​​റ്റു​​മാ​​നൂ​​ർ, കി​​ട​​ങ്ങൂ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലൂ​​ടെ സ​​ഞ്ച​​രി​​ച്ച് ദീ​​പ​​ശി​​ഖാ പ്ര​​യാ​​ണം വൈ​​കു​​ന്നേ​​രം ആ​​റി​​ന് പു​​ന്ന​​ത്തു​​റ പ​​ഴ​​യ​​പ​​ള്ളി​​യി​​ൽ എ​​ത്തി​​ച്ചേ​​രും.

ഇ​​ട​​വ​​ക​​പ്ര​​ദേ​​ശ​​ത്തു​​വ​​രു​​ന്ന നാ​​നാ​​ജാ​​തി മ​​ത​​സ്ഥ​​ർ​​ക്ക് പ്ര​​യോ​​ജ​​ന​​പ്ര​​ദ​​മാ​​കു​​ന്ന രീ​​തി​​യി​​ലു​​ള്ള ഒ​​രു വ​​ർ​​ഷം നീ​​ണ്ടു​​നി​​ൽക്കു​​ന്ന വി​​വി​​ധ ക​​ർ​​മ​​പ​​രി​​പാ​​ടി​​ക​​ളാ​​ണ് ജൂ​​ബി​​ലി​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് ഇ​​ട​​വ​​ക​​ജ​​ന​​ത്തി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​തെ​​ന്ന് വി​​കാ​​രി ഫാ. ​​ജ​​യിം​​സ് ചെ​​രു​​വി​​ൽ ജ​​ന​​റ​​ൽ ക​​ൺ​​വീ​​ൻ ബി​​നോ​​യ് ക​​ട​​വി​​ൽ, പ്രോ​​ഗ്രാം ക​​മ്മി​​റ്റി ക​​ൺ​​വീ​​ന​​ർ ബി​​ബീ​​ഷ് ഓ​​ലി​​ക്ക​​മു​​റി​​യി​​ൽ എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.