പ​ള്ളം ആ​ശാ കേ​ന്ദ്ര സ്‌​പെ​ഷ​ല്‍ സ്കൂളിന്‍റെ ഗ്രാന്‍റ്: റിപ്പോർട്ട് ആവശ്യപ്പെട്ടെന്ന് മന്ത്രി
Saturday, June 29, 2024 6:49 AM IST
കോ​​ട്ട​​യം: പ​​ള്ളം ആ​​ശാ കേ​​ന്ദ്ര സ്‌​​പെ​​ഷ​​ല്‍ സ്‌​​കൂ​​ളി​​നു ല​​ഭി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന പാ​​ക്കേ​​ജ് പു​​തു​​ക്കി ന​​ല്‍​കാ​​ത്ത​​തു സം​​ബ​​ന്ധി​​ച്ചു പ​​രി​​ശോ​​ധി​​ച്ച് റി​​പ്പോ​​ര്‍​ട്ട് ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​നു പൊ​​തു​​വി​​ദ്യാ​​ഭ്യ​​സ വ​​കു​​പ്പു പ്രി​​ന്‍​സി​​പ്പ​​ല്‍ സെ​​ക്ര​​ട്ട​​റി​​യെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യ​​താ​​യി മ​​ന്ത്രി ആ​​ര്‍. ബി​​ന്ദു. തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ​​യു​​ടെ സ​​ബ്മി​​ഷ​​നു മ​​റു​​പ​​ടി ന​​ല്‍​കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.

മാ​​ന​​സി​​ക വെ​​ല്ലു​​വി​​ളി​​ക​​ള്‍ നേ​​രി​​ടു​​ന്ന കു​​ട്ടി​​ക​​ളു​​ടെ പ​​രി​​ശീ​​ല​​ന കേ​​ന്ദ്ര​​മാ​​യി പ​​ള്ള​​ത്ത് 1997 മു​​ത​​ല്‍ പ്ര​​വ​​ര്‍​ത്തി​​ച്ചു​​വ​​രു​​ന്ന ആ​​ശാ കേ​​ന്ദ്ര സ്‌​​പെ​​ഷ​​ല്‍ സ്‌​​കൂ​​ളി​​ന് 18 വ​​യ​​സി​​നു താ​​ഴെ 20 കു​​ട്ടി​​ക​​ളി​​ല്ലെ​​ന്ന കാ​​ര​​ണ​​ത്താ​​ല്‍ ക​​ഴി​​ഞ്ഞ വ​​ര്‍​ഷം വ​​രെ ല​​ഭി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന പാ​​ക്കേ​​ജ് പു​​തു​​ക്കി ന​​ല്‍​കാ​​തി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഇ​​ത് അ​​നീ​​തി​​യാ​​ണ​​ന്നും 12 വ​​യ​​സു മു​​ത​​ല്‍ 46 വ​​യ​​സു വ​​രെ​​യു​​ള്ള 40 പേ​​ര്‍​ക്ക് നി​​ല​​വി​​ല്‍ ഇ​​വി​​ടെ പ​​രി​​ശീ​​ല​​നം ന​​ല്‍​കി​​വ​​രു​​ന്നു​​ണ്ടെ​​ന്നും ഇ​​വി​​ടെ​​യു​​ള്ള ഭി​​ന്ന​​ശേ​​ഷി കു​​ട്ടി​​ക​​ളെ പ​​രി​​ഗ​​ണി​​ച്ച് നി​​ബ​​ന്ധ​​ന ഒ​​ഴി​​വാ​​ക്കി പാ​​ക്കേ​​ജ് പു​​നഃ​സ്ഥാ​​പി​​ച്ചു ന​​ല്‍​ക​​ണ​​മെ​​ന്നു​​മാ​​ണ് തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ സ​​ബ്മി​​ഷ​​നി​​ലൂ​​ടെ ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്.