പു​തു​ശേരി​ക്ക​ര-വാ​ലാ​ച്ചി​റ റോഡ് തകർന്ന് യാത്രാദുരിതം
Saturday, June 29, 2024 6:49 AM IST
ക​​ടു​​ത്തു​​രു​​ത്തി: പു​​തു​​ശേ​രി​​ക്ക​​ര- വാ​​ലാ​​ച്ചി​​റ റോ​​ഡു​ ത​​ക​​ര്‍​ന്ന് യാ​​ത്ര ദു​​രി​​ത​​ത്തി​​ല്‍. വ​​ര്‍​ഷ​​ങ്ങ​​ളാ​​യി റോ​​ഡ് ത​​ക​​ര്‍​ന്ന് കി​​ട​​ക്കു​​ക​​യാ​​ണെ​​ന്ന് നാ​​ട്ടു​​കാ​​ര്‍. ര​​ണ്ട് പ​​തി​​റ്റാ​​ണ്ടി​​നി​​ടെ റോ​​ഡി​​ല്‍ അ​​റ്റ​​കുറ്റ പ​​ണി​​ക​​ള്‍ ന​​ട​​ത്തി​​യ​​ത​​ല്ലാ​​തെ മു​​ഴു​​വ​​നാ​​യി ടാ​​റിം​​ഗ് ന​​ട​​ത്തി​​യി​​ട്ടി​​ല്ലെ​​ന്നും ആ​​ക്ഷേ​​പ​​മു​​ണ്ട്. ആ​​യാം​​കു​​ടി ഹൈ​​സ്‌​​കൂ​​ളി​​ന് സ​​മീ​​പ​​ത്തു​നി​​ന്ന് ആ​​രം​​ഭി​​ച്ചു പു​​തു​​ശേ​രി​​ക്ക​​ര​കൂ​​ടി വാ​​ലാ​​ച്ചി​​റ റെ​​യി​​ല്‍​വേ ഗേ​​റ്റി​​ന് സ​​മീ​​പ​​മെ​​ത്തു​​ന്ന പി​​ഡ​​ബ്യുഡി റോ​​ഡാ​​ണ് ത​​ക​​ര്‍​ന്ന് ത​​രി​​പ്പ​​ണ​​മാ​​യി കി​​ട​​ക്കു​​ന്ന​​ത്.

ഇ​​തേ റോ​​ഡി​​ല്‍ വാ​​ലാ​​ച്ചി​​റ ഗേ​​റ്റ് മു​​ത​​ല്‍ സെ​​ന്‍റ് ക്രൂ​​സ് എ​​ല്‍​പി സ്‌​​കൂ​​ളി​​ന് സ​​മീ​​പം വ​​രെ ക​​ഴി​​ഞ്ഞ​​വ​​ര്‍​ഷം ടാ​​റിം​​ഗ് ന​​ട​​ത്തി​​യി​​രു​​ന്നു. മു​​മ്പ് പ​​ഞ്ചാ​​യ​​ത്ത് റോ​​ഡാ​​യി​​രു​​ന്ന​​ത് പി​​ന്നീ​​ട് വാ​​ലാ​​ച്ചി​​റ എ​​ഫ്സി ​കോ​​ണ്‍​വെ​ന്‍റി​ന് സ​​മീ​​പ​​ത്താ​​യി പാ​​ല​​വും ഇ​​തു​​വ​​ഴി റോ​​ഡും വ​​ന്ന​​തോ​​ടെ ഈ ​​റോ​​ഡ് പി​​ഡ​​ബ്യുഡി ഏ​​റ്റെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​തോ​​ടെ റോ​​ഡി​​ന്‍റെ കാ​​ല​​ക്കേ​​ടും ആ​​രം​​ഭി​​ച്ചു.

പ​​ണ്ടൊ​​ക്കെ റോ​​ഡി​​ലെ കു​​ഴി​​യ​​ട​​യ്ക്ക​​ലെ​​ങ്കി​​ലും ന​​ട​​ത്തി​​യി​​രു​​ന്ന​​താ​​യി നാ​​ട്ടു​​കാ​​ര്‍ പ​​റ​​യു​​ന്നു. പി​​ന്നീ​​ട് അ​​തും നി​​ല​​ച്ചു. എ​​ഴു​​മാ​​ന്തു​​രു​​ത്ത്, ആ​​പ്പു​​ഴ പ്ര​​ദേ​​ശ​​ത്തു​​ള്ള​​വ​​ര്‍​ക്ക് മു​​ട്ടു​​ചി​​റ ആ​​ശു​​പ​​ത്രി​​യി​​ല്‍ ഉ​​ള്‍പ്പെ​​ടെ എ​​ത്ത​​ണ​​മെ​​ങ്കി​​ല്‍ ആ​​യാം​​കു​​ടി ക​​പ്പേ​​ള, ആ​​ദി​​ത്യ​​പു​​രം വ​​ഴി​​യെ​​ക്കാ​​ള്‍ എ​​ളു​​പ്പ​​ത്തി​​ല്‍ ഇ​​തു​​വ​​ഴി​​യെ​​ത്താ​​മാ​​യി​​രു​​ന്നു.

ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്തി​​ലേ​​ക്കു കു​​ടി​​വെ​​ള്ള വി​​ത​​ര​​ണ​​ത്തി​​നാ​​യി ക​​ഴി​​ഞ്ഞ​​വ​​ര്‍​ഷം പൈ​​പ്പി​​ട്ട​​തോ​​ടെ​​യാ​​ണ് റോ​​ഡ് കൂ​​ടു​​ത​​ല്‍ ത​​ക​​ര്‍​ച്ച​​യി​​ലാ​​യ​​ത്. അ​​തോ​​ടെ റോ​​ഡ് പ​​രി​​പൂ​​ര്‍​ണ​​മാ​​യി ഗ​​താ​​ഗ​​ത​​ത്തി​​ന് പ​​റ്റാ​​താ​​യി. റോ​​ഡ് കു​​ത്തി​പ്പോളി​​ച്ച​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വാ​​ട്ട​​ര്‍ അ​​ഥോ​​റി​​റ്റി, പി​​ഡ​​ബ്യൂ​​ഡി​​യി​​ലേ​​ക്ക് അ​​ട​​യ്ക്കാ​​നു​​ള്ള തു​​ക അ​​ട​​ച്ചാ​​ല്‍ റോ​​ഡി​​ന്‍റെ നി​​ര്‍​മാ​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ വേ​​ഗ​​ത്തി​​ലാ​​കു​​മെ​​ന്നു​​മാ​​ണ് ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ള്‍ പ​​റ​​യു​​ന്ന​​ത്.