വാ​ഹ​നം ഇ​ടി​ച്ച് ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ർ ത​ക​ര്‍​ന്നു
Friday, June 28, 2024 4:57 AM IST
പാ​ലാ: മു​ണ്ടു​പാ​ലം സ്‌​കൂ​ളി​നു സ​മീ​പം ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട വാ​ഹ​നം ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ല്‍ ഇ​ടി​ച്ച് വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു. വ​ലി​യ ശ​ബ്ദ​ത്തി​ല്‍ പൊ​ട്ടി​ത്തെ​റി​യും തീ​യും ഉ​ണ്ടാ​യെ​ങ്കി​ലും വാ​ഹ​ന​ത്തി​ലേ​ക്ക് തീ ​പ​ട​രാ​തി​രു​ന്ന​ത് അ​പ​ക​ടം ഒ​ഴി​വാ​ക്കി.

തൃ​ശൂ​രി​ല്‍​നി​ന്നു പാ​ഴ്സ​ലു​മാ​യി വ​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ സ്ഥാ​പി​ച്ചി​രു​ന്ന ര​ണ്ടു പോ​സ്റ്റു​ക​ള്‍ ഒ​ടി​യു​ക​യും വൈ​ദ്യു​ത​ലൈ​ന്‍ പൊ​ട്ടു​ക​യും ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ലെ ഓ​യി​ല്‍ പു​റ​ത്തേ​ക്ക് ഒ​ഴു​കുകയും ചെ​യ്തു. പോ​ലീ​സും കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​ര്‍ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെട്ടു.