മ​രം ക​ട​പു​ഴ​കി വീ​ടി​നു മീ​തേ വീ​ണു
Thursday, June 27, 2024 6:45 AM IST
ത​ല​യാ​ഴം: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ത​ല​യാ​ഴം വി​യ​റ്റ്നാ​മി​ൽ വീ​ടി​നു മു​ക​ളി​ലേ​ക്കു മ​രം ക​ട​പു​ഴ​കി വീ​ണു. വി​യ​റ്റ്നാം കൊ​ല്ലേ​രി​ത്ത​റ സ​ദാ​ന​ന്ദ​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴോ​ടെ വീ​ടി​നോ​ടു ചേ​ർ​ന്നു​നി​ന്ന പ്ലാ​വ് ക​ട​പു​ഴ​കി വീ​ണ​ത്. അ​പ​ക​ട​സ​മ​യ​ത്ത് സ​ദാ​ന​ന്ദ​നും ഭാ​ര്യ സൗ​മി​നി​യും പ​തി​നൊ​ന്നും ആ​റും വ​യ​സു​ള്ള കൊ​ച്ചു​മ​ക്ക​ളും മാ​ത്ര​മാ​ണ് വീ​ടി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

മ​രം മ​റി​യു​ന്ന ശ​ബ്ദം കേ​ട്ട് ഇ​വ​ർ വീ​ടി​നു പു​റ​ത്തേ​ക്ക് ഓ​ടി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. മ​രം വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള കി​ണ​റും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. മ​രം വീ​ണ് വീ​ടു ത​ക​ർ​ന്ന​തോ​ടെ നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ ജീ​വി​തം കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.