റോ​ഡി​ലേ​ക്ക് മ​രംവീ​ണു ഗതാഗതം തടസപ്പെട്ടു
Thursday, June 27, 2024 6:45 AM IST
പെ​രു​വ: മരംവീണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു വീ​ണ മ​രം ഓ​ട്ടോ ഡ്രൈ​വ​ര്‍മാ​ര്‍ വെ​ട്ടി​മാ​റ്റി. വെ​ള്ളൂ​ര്‍ കെ​പി​പി​എ​ല്‍ റോ​ഡി​ല്‍ കാ​രി​ക്കോ​ട് ക​യ്യൂ​രി​ക്ക​ല്‍- മ​ന​യ്ക്ക​പ്പ​ടി റോ​ഡി​ല്‍ ത​റ​വാ​ട് ഹോം ​സ്റ്റേ​യ്ക്കു സ​മീ​പ​മാ​ണ് മ​രം മ​റി​ഞ്ഞു​വീ​ണ​ത്.

ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തോ​ടെ ക​യ്യൂ​രി​ക്ക​ലി​ലെ ഓട്ടോസ്റ്റാ​ന്‍ഡി​ലെ ഡൈ​വ​ര്‍മാ​രും നാ​ട്ടു​കാ​രും ചേ​ര്‍ന്നു മ​രം വെ​ട്ടി​മാ​റ്റി റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​. കെ​പി​പി​എ​ല്‍ റോ​ഡി​ല്‍ നി​ര​വ​ധി മ​ര​ങ്ങ​ളാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ ‍ നി​ല്‍ക്കു​ന്ന​ത്. പ​ല​ത​വ​ണ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചി​ട്ടും മ​ര​ങ്ങ​ള്‍ വെ​ട്ടിനീ​ക്കാ​ന്‍ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.