ചു​ഴ​ലി​ക്കാ​റ്റി​ൽ ക​ന​ത്ത​ നാ​ശം
Thursday, June 27, 2024 6:36 AM IST
കു​മ​ര​കം: കു​മ​ര​കം ര​ണ്ടാം ക​ലു​ങ്കി​ന് സ​മീ​പം റാേ​ഡ​രി​കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കൂ​റ്റ​ൻ പ​ര​സ്യ ബാേ​ർ​ഡ് വീ​ടി​നു മു​ക​ളി​ൽ പ​തി​ച്ച് വീ​ടി​നു നാ​ശ​ന​ഷ്ടം. തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ 18-ാം വാ​ർ​ഡി​ൽ റെ​ജി ഭ​വ​നി​ൽ റെ​ജി​യു​ടെ വീ​ടി​നാ​ണ് നാ​ശം സം​ഭ​വി​ച്ച​ത്. വീ​ടി​ന്‍റെ ഓ​ടു​ക​ൾ പ​ല​തും പാെ​ട്ടി​വീ​ണു.

കു​ടി​വെ​ള്ള ടാ​ങ്കു​ക​ൾ സ​മീ​പ​ത്തെ പാ​ട​ത്തേ​ക്കു പ​തി​ച്ചു. കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ നി​ർ​മി​ച്ച ഷെ​ഡ്ഡി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലെ ഷീ​റ്റു​ക​ളും ചു​ഴ​ലി​ക്കാ​റ്റി​ൽ പ​റ​ന്നു​പാേ​യി​ട്ടു​ണ്ട്. ഷെ​ഡ്ഡി​നു​ള്ളി​ൽ നീ​റ്റു​ക​ക്കാ ഉ​ൾ​പ്പ​ടെ​യു​ള്ള വ​സ്തു​ക്ക​ൾ ന​ന​ഞ്ഞു​ന​ശി​ച്ചു. ഇ​ന്ന​ലെ വെെ​കി​ട്ട് 6.45ന് ​ആ​യി​രു​ന്നു സം​ഭ​വം.

സ​മീ​പ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന തീ​ർ​ഥം എ​ന്ന ജ​ല ശു​ദ്ധീ​ക​ര​ണ സം​വി​ധാ​ന​ത്തി​ന്‍റെ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ചി​ല്ലു​ക​ളും ചു​ഴ​ലി​ക്കാ​റ്റി​ൽ പൊ​ട്ടി​യി​ട്ടു​ണ്ട്.