തീ​ക്കോ​യി-മ​ര​വി​ക്ക​ല്ല് ശ്രാ​യം റോ​ഡി​ലെ വളവ് അ​പ​ക​ട​ക്കെ​ണി​യാ​യി
Wednesday, June 26, 2024 10:08 PM IST
തീ​ക്കോ​യി : തീ​ക്കോ​യി മ​ര​വി​ക്ക​ല്ല് ശ്രാ​യം റോ​ഡി​ലെ പു​ത​ന പ്ര ​വ​ള​വ് അ​പ​ക​ട​ക്കെ​ണി​യാ​യി. റോ​ഡി​ലെ വ​ള​വി​ൽ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ജ​ന​പ്ര​തി​നി​ക​ൾ മു​ഖ​നേ പൊ​തു​മരാ​മത്ത് ​വ​കു​പ്പി​നു ന​ൽ​കി​യ നി​വേ​ദ​ന​ത്തത്തുട​ർ​ന്ന് വ​ള​വ് നി​വ​ർ​ത്താ​ൻ എ​സി​റ്റി മേ​റ്റ് എ​ടു​ത്തി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ അ​ധി​കൃ​ത​ർ ത​യ​റാ​യി​ട്ടി​ല്ല.

വ​ള​വ് വ​രെ റോ​ഡി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലും സം​ര​ക്ഷ​ണ​കാ​രി​യ​ർ പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്. വ​ള​വി​ൽ റോ​ഡി​ന് വീ​തി കു​റ​വ​യാ​തി​നാ​ൽ കാ​രി​യ​ർ പി​ടി​പ്പി​ച്ചി​ട്ടി​ല്ല ക​ഴി​ഞ്ഞ ദി​വ​സം ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ വ​ള​വി​ൽ മ​റി​ഞ്ഞ് കൊ​ക്ക​യി​ലേ​ക്ക് വീ​ണ് പ​രി​ക്കേ​റ്റു.

അ​ടി​യ​ന്ത​ര​മാ​യി വ​ള​വ് നി​വ​ർ​ത്തി അ​പ​ക​ട​മൊ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.