പത്തനംതിട്ട: യുവജനങ്ങളിൽ വളർന്നുവരുന്ന ലഹരി ആസക്തിക്കെതിരേയും ലഹരി ഉപയോഗം കൊണ്ടുണ്ടാകുന്ന ദോഷങ്ങളിൽ ബോധവത്കരണം നടത്തിയും മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട രൂപതയുടെ കീഴിലുള്ള വിവിധ സ്കൂളുകളിലും കോളജുകളിലും എംസിവൈഎം പത്തനംതിട്ട ഭദ്രാസനവും അനുഗ്രഹ സോഷ്യൽ സർവീസ് സൊസൈറ്റിയും ചേർന്ന് ലോക ലഹരി വിരുദ്ധദിനത്തിൽ സന്ദേശ യാത്ര നടത്തി.
തണ്ണിത്തോട് സെന്റ് ബനഡിക്റ്റ് എംഎസ് സി ഹൈസ്കൂളിൽ നടന്ന സമ്മേളനത്തിൽ തണ്ണിത്തോട് സബ് ഇൻസ്പെക്ടർ സണ്ണി സന്ദേശറാലി ഉദ്ഘാടനം ചെയ്തു. തുടർന്ന് അടൂർ മാർ ക്രിസോസ്റ്റം കോളജ്, ഓമല്ലൂർ ആര്യഭാരതി, മൈലപ്ര സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളുകളിലും സന്ദേശ റാലി എത്തി.
മൈലപ്രയിൽ നടന്ന സമാപന സമ്മേളനത്തിൽ പത്തനംതിട്ട ഭദ്രാസന വികാരി ജനറാൾ മോൺ. വർഗീസ് മാത്യു കാലായിൽ വടക്കേതിൽ സന്ദേശം നൽകി. റാലിയിൽ അനുഗ്രഹ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ.വർഗീസ് ചാമക്കാലായിൽ, അസിസ്റ്റന്റ്ഡയറക്ടർ ഫാ.തോമസ് ചെറുതോട്, എംസിവൈഎം ഭദ്രാസന ഡയറക്ടർ ഫാ.ജോബ് പതാലിൽ, അസി.ഡയറക്ടർ ഫാ.സ്കോട്ട് സ്റ്റീബാ പുളിമൂടൻ, ഭദ്രാസന പ്രസിഡന്റ് ബിബിൻ ഏബ്രഹാം, ജനറൽ സെക്രട്ടറി സുബിൻ തോമസ്, വൈസ് പ്രസിഡന്റ് ലിന്റോ തോമസ്, സെക്രട്ടറി ആൽബിൻ ബെന്നി,
മാർ ക്രിസോസ്റ്റം കോളജ് ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ, തണ്ണിത്തോട് സെന്റ് ബനഡിക്റ്റ് സ്കൂൾ ലോക്കൽ മാനേജർ ഫാ. വർഗീസ് തോമസ് ചാമക്കാലയിൽ, കെസിവൈഎം സിൻഡിക്കേറ്റംഗം ലിനു വി. ഡേവിഡ്, കെസിവൈഎം സെനറ്റംഗം നിബിൻ പി. സാമുവേൽ,
സോഷ്യൽ സർവീസ് സൊസൈറ്റി കോ ഓർഡിനേറ്റർ സിസ്റ്റർ പവിത്ര എസ്ഐസി, തോംസൺ ജോൺ, വൈദിക ജില്ലാ പ്രസിഡന്റുമാരായ പ്രിൻസ് റെജി, സാം കോശി, ഷിബിൻ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. തെരുവു നാടകത്തിന് വി.കോട്ടയം യൂണിറ്റ് നേതൃത്വം നൽകി.