ക്ഷീ​രഭ​വ​നം സു​ന്ദ​രഭ​വ​നം; കാ​മ്പ​യി​ന് പേ​രാ​വൂ​രി​ൽ തു​ട​ക്കം
Saturday, June 29, 2024 2:05 AM IST
പേ​രാ​വൂ​ർ: ഹ​രി​ത​കേ​ര​ളം മി​ഷ​ൻ, ശു​ചി​ത്വ മി​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ ജി​ല്ലാ ക്ഷീ​ര വി​ക​സ​ന​വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന "ക്ഷീ​ര​ഭ​വ​നം സു​ന്ദ​ര​ഭ​വ​നം' ശു​ചി​ത്വ ഗ്രേ​ഡ് പ​രി​ശോ​ധ​ന കാ​മ്പ​യി​ന് പേ​രാ​വൂ​ർ ബ്ലോ​ക്കി​ൽ തു​ട​ക്ക​മാ​യി.

ബ്ലോ​ക്കി​ലെ 21 ക്ഷീ​ര സം​ഘ​ങ്ങ​ൾ​ക്ക് കീ​ഴി​ലെ തെ​ര​ഞ്ഞെ​ടു​ക്കപ്പെ​ട്ട 10 ക്ഷീ​ര ക​ർ​ഷ​ക​രു​ടെ പ​ശു തൊ​ഴു​ത്തു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. മൂ​ന്ന് മു​ത​ൽ 60 പ​ശു​ക്ക​ളെ വ​രെ വ​ള​ർ​ത്തു​ന്ന ഫാം ​ഗ​ണ​ത്തി​ൽ​പെ​ട്ട​വ​യാ​ണ് ആ​ദ്യഘ​ട്ട​ത്തി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി തെ​ര​ഞ്ഞെ​ടുത്ത​ത്.

തൊ​ഴു​ത്തി​ന്‍റെ വൃ​ത്തി, സൗ​ക​ര്യ​ങ്ങ​ൾ, പ​ശു​ക്ക​ളു​ടെ വൃ​ത്തി, ക​റ​വ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം, സോ​ക്ക് പി​റ്റ്, ക​മ്പോ​സ്റ്റ് പി​റ്റ്, അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ഹ​രി​ത ക​ർ​മ​സേ​ന​യ്ക്ക് കൈ​മാ​റ്റം, തൊ​ഴു​ത്ത് അ​ണു​വി​മു​ക്ത​മാ​ക്കാ​ൻ സം​വി​ധാ​നം ഇ​വ​യൊ​ക്കെ പ​രി​ശോ​ധി​ച്ചാ​ണ് ഗ്രേ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ക.

എ ​പ്ല​സ്, എ, ​ബി ഗ​ണ​ത്തി​ൽ ഗ്രേ​ഡ് ന​ൽ​കും. ഗ്രേ​ഡ് ല​ഭി​ക്കാ​ത്ത​വ​യെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി വീ​ണ്ടും പ​രി​ശോ​ധി​ക്കും. പ​രി​ശോ​ധ​ന​യ്ക്ക് ഡ​യ​റി ഫാം ​ഇ​ൻ​സ്‌​ട്രെ​ക്ട​ർ പി. ​ബി​നു​രാ​ജ്, ഡ​യ​റി ഫാം ​പ്ര​മോ​ട്ട​ർ ജ​യ​ന്തി, സ്മി​ത ദാ​സ്, നി​ഷാ​ദ് മ​ണ​ത്ത​ണ, കെ. ​രേ​ഷ്മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.