സ്‌​കൂ​ളി​ന് മു​ന്നി​ല്‍ ത​ടി​ശേ​ഖ​രം; യാ​ത്ര​യ്ക്ക് ബു​ദ്ധി​മു​ട്ടി വി​ദ്യാ​ര്‍​ഥിക​ള്‍
Saturday, June 29, 2024 6:35 AM IST
വെ​ള്ള​റ​ട: വെ​ള്ള​റ​ട വി​പിഎം ​എ​ച്ച്എ​സ്എ​സിന് മു​ന്നി​ൽ റോ​ഡ് കൈയേ​റി ത​ടി ശേ​ഖ​രം കൂ​ട്ടി​യി​ട്ടി​രി​ക്കുന്നുവെന്ന് ആരോപണം. നൂ​റു​ക​ണ​ക്കി​നു വി​ദ്യാ​ര്‍​ഥിക​ള്‍ സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ വ​ന്നാ​ല്‍ ഒ​തു​ങ്ങാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാണുള്ളത്.

പ​റ​മ്പു​ക​ളി​ല്‍നി​ന്നു മു​റി​ക്കു​ന്ന ത​ടി​ക്ക​ഷ​ണ​ങ്ങ​ള്‍ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി കൊ​ണ്ടു പോ​കു​വാ​ന്‍ സൗ​ക​ര്യ​മു​ള്ള സ്ഥ​ല​ങ്ങ​ള്‍ നി​ര​വ​ധി ഉ​ള്ള​പ്പോ​ഴാ​ണ് സ്‌​കൂ​ളി​നു മു​ന്നി​ല്‍ അ​ല​ക്ഷ്യ​മാ​യി ത​ടികൾ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. സ്‌​കൂ​ള്‍ സ​മ​യ​ത്തും അ​ല്ലാ​തെ​യും നൂ​റു​ക​ണ​ക്കി​നു വാ​ഹ​നം ക​ട​ന്നു​പോ​കു​ന്ന ക​ലു​ങ്കുന​ട-ആ​റാ​ട്ട് കു​ഴി റോ​ഡുവ​ക്കി​ലാ​ണ് തടിശേഖരമുള്ളത്.

ത​ടി​ശേ​ഖ​രം അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം​ചെ​യ്ത് വി​ദ്യാ​ര്‍​ഥിക​ള്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്കും സു​ഗ​മ​മാ​യി യാ​ത്ര ചെ​യ്യാനു​ള്ള അ​വ​സ​രമൊരു​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.