കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിഷേധിച്ചു
1432234
Friday, June 28, 2024 11:44 PM IST
ആലപ്പുഴ: സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാ ക്കം നില്‍ക്കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ ഇഡബ്ല്യുഎസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ആവശ്യമായ മാനദണ്ഡങ്ങളില്‍ ഭേദഗതി ചെയ്യണമെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് തത്തംപള്ളി സെന്റ് മൈക്കിള്‍സ് യൂണിറ്റ് പൊതുയോഗം ആവശ്യപ്പെട്ടു.
വികാരി റവ. ഡോ. ജോസഫ് പുതുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ഫൊറോന കത്തോലിക്കാ കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. ജോയല്‍ പുന്നശേരി, യൂണിറ്റ് ഡയറക്ടര്‍ ഫാ. ജോണിക്കുട്ടി തറക്കുന്നേല്‍, ഫൊറോന പ്രസിഡന്റ് ടോമി കടവില്‍, യൂണിറ്റ് പ്രസിഡന്റ് ബിനു സ്കറിയ, സെക്രട്ടറി കെ.ടി. തോമസ്, ട്രഷറര്‍ ടോമി പൂണിയില്‍ എന്നിവര്‍ പ്രസംഗിച്ചു.