ജൈവ കാർഷിക മിഷൻ നേതൃത്വം നൽകുന്ന കിസാൻ മേള ഇന്ന് തുടങ്ങും
1432244
Saturday, June 29, 2024 12:33 AM IST
വടക്കഞ്ചേരി: ജൈവ കാർഷിക മിഷന്റെ നേതൃത്വത്തിലുള്ള രണ്ട് ദിവസത്തെ കിസാൻമേള ഇന്നും നാളെയുമായി വടക്കഞ്ചേരി ടൗണിലുള്ള പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. ഉദ്ഘാടനം ഇന്ന് രാവിലെ 10ന് പി.പി. സുമോദ് എംഎൽഎ നിർവഹിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷത വഹിക്കും. ആലത്തൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ എസ്.പി. മഞ്ജു, പ്രിൻസിപ്പൽ കൃഷി ഓഫീസർ എം.എൻ. പ്രദീപൻ എന്നിവർ പങ്കെടുക്കും. മുതിർന്ന കർഷകനായ ടി. കേശവനെ ആദരിക്കും. സെമിനാറിൽ കാർഷിക സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫ. ഡോ. കെ. ഷാഹിദ വിഷയാവതരണം നടത്തും. ഉച്ചയ്ക്കുശേഷം രണ്ടിന് നടക്കുന്ന കർഷകസഭ ഞാറ്റുവേല ചന്ത കെ.ഡി. പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് അധ്യക്ഷത വഹിക്കും. ആത്മ പ്രോജക്ട് ഡയറക്ടർ പി.എ. ഷീന പദ്ധതിയുടെ വിശദീകരണം നടത്തും. മുതിർന്ന കർഷക തൊഴിലാളിയായ കെ. പഴനിമലയെ ചടങ്ങിൽ ആദരിക്കും. കാർഷിക മേഖലയിൽ വിദ്യാർഥികൾക്കുള്ള പങ്ക് എന്ന വിഷയത്തിൽ സെമിനാർ നടക്കും. നാളെ രാവിലെ 10.30 ന് നടക്കുന്ന കാലാവസ്ഥ വ്യതിയാനവും കാർഷിക മേഖലയിലെ അതിജീവനവും എന്ന വിഷയത്തിലുള്ള സെമിനാർ കാർഷിക സർവകലാശാല റിട്ട. പ്രഫ. ഡോ. പി.എസ്. ജോൺ നയിക്കും. സംസ്ഥാന യുവകർഷക അവാർഡ് ജേതാവ് സ്വരൂപ് കുന്നംമ്പുള്ളി വിഷയാവതരണം നടത്തും. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലെ കെ. മനോജ് ക്ലാസ് നയിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എസ്.പി. മഞ്ജു, വടക്കഞ്ചേരി കൃഷി ഓഫീസർ കെ.ആർ. ജ്യോതി എന്നിവരുടെ നേതൃത്വത്തിലാണ് മേള നടക്കുന്നത്.